മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍: സര്‍വ്വകക്ഷിയോഗത്തിന്റെ പൂര്‍ണപിന്തുണ CC BY  — തിരുവനന്തപുരം> 2024 ഒക്ടോബര് 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്ച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ നീണ്ടുനില്ക്കുന്ന വിപുലമായ 'മാലിന്യമുക്തം നവകേരളം' ജനകീയ ക്യാമ്പയിന് സംഘടിപ്പിക്കാനുള്ള സര്ക്കാര് തീരുമാനത്തിന് സര്വ്വകക്ഷിയോഗം പൂര്ണപിന്തുണ പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രി പിണറായി വിജയന് സര്വ്വകക്ഷിയോഗം വിളിച്ചത്. മാലിന്യ സംസ്കരണ പ്രവത്തനങ്ങളില് സംസ്ഥാന, ജില്ലാ, പ്രദേശിക തലങ്ങളില്സൃഷ്ടിച്ച മാതൃകകള് ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് കാംപെയിന് ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനം ചെയ്യേണ്ട മാതൃകാ സ്ഥലങ്ങള് ഏതൊക്കെയെന്ന് സെപ്റ്റംബര് 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവര്ത്തനങ്ങള് സെപ്റ്റംബര് 30 നകം പൂര്ത്തിയാക്കും. 2025 മാര്ച്ച് 30ന് സമ്പൂര്ണ്ണ ശുചിത്വകേരളമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി അയല്ക്കൂട്ടങ്ങള്, ഗ്രാമങ്ങള്, നഗരങ്ങള്, സര്ക്കാര്, പൊതുമേഖലാ ഓഫീസുകള്, വിദ്യാലയങ്ങള്, കലാലയങ്ങള്, വിനോദസഞ്ചാരകേന്ദ്രങ്ങള് എന്നിവ ഹരിതമായി മാറണം. മാലിന്യത്തിന്റെ അളവ് കുറക്കല്, കൃത്യമായി തരംതിരിക്കല്, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തില് സംസ്കരിക്കല്, അജൈവ പാഴ് വ സ്തുക്കള് ഹരിതകര്മസേനകള് വഴി കൈമാറല് മുതലായ പ്രവര്ത്തനങ്ങള് ജനപങ്കാളിത്തത്തോടെ നടത്തും. കക്കൂസ് മാലിന്യ സംസ്ക്കരണത്തിന് ആവശ്യമായ പ്ലാന്റുകള് സ്ഥാപിക്കണം. ജലസ്രോതസും നീര്ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയമായ രീതിയില് ലാന്റ് ഫില്ലുകള് ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണം. പാഴ് വസ്തു ശേഖരണം, ഹരിതകര്മസേനയുടെ പ്രവര്ത്തനങ്ങള്, ശേഖരിച്ചവ സംഭരിക്കല്, പാഴ് വസ്തുക്കള് നീക്കം ചെയ്യല്, സാനിറ്ററി മാലിന്യ സംസ്കരണം, പുനരുപയോഗം സാധ്യമല്ലാത്ത മാലിന്യങ്ങളുടെ സംസ്കരണം, ലെഗസി മാലിന്യം നീക്കം ചെയ്യല്, ഗാര്ബേജ് വള്നറബിള് പോയിന്റുകള് നീക്കം ചെയ്യല്, സംരംഭകത്വവികസനം, ജൈവമാലിന്യ സംസ്കരണം, എന്ഫോഴ്സ്മെന്റ്, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവയില് വിടവുകള് ഉണ്ടെങ്കില് പരിഹരിക്കുന്നതിന് ആവശ്യമായ പ്രവര്ത്തനങ്ങള് നടപ്പിലാക്കും. സമ്പൂര്ണ മാലിന്യ സംസ്കരണ സംവിധാനം ഏര്പ്പെടുത്തിയ ടൗണുകള്, റസിഡന്ഷ്യല് ഏര്യകള്, പാര്ക്കുകള്, മാര്ക്കറ്റുകള്, പൊതുസ്ഥലങ്ങള് എന്നിവിടങ്ങളില് കണ്ടെത്തുന്ന വിടവുകള് പരിഹരിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള് ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നടപ്പിലാക്കും. ജനകീയ വിജിലന്സ് സ്ക്വാഡുകള്, പോലീസ് വകുപ്പിന്റെ സഹായത്തോടെയുള്ള എന്ഫോഴ്സ്മെന്റ് നടപടികള്, ശുചിത്വം-ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഏജന്സികളുടെ പരിശോധനകള് എന്നിവ കാര്യക്ഷമമാക്കും. ക്യാമ്പയിനിന്റെ ഭാഗമായി ആവശ്യമായ ഇടങ്ങളില് നിര്മ്മിത ബുദ്ധി അധിഷ്ഠിതമായ ക്യാമറകള് സ്ഥാപിക്കും. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാന് അതിര്ത്തികളിലും ചെക്പോസ്റ്റുകളിലും പരിശോധന കര്ശനമാക്കും. ഇത്തരം പരിശോധനകള് സംബന്ധിച്ച് മാര്ഗരേഖ വികസിപ്പിക്കാനും തദനുസൃതമായി പ്രവര്ത്തിക്കുന്ന ചെക്പോസ്റ്റുകളെ ഹരിത ചെക്പോസ്റ്റുകളായി നാമകരണം ചെയ്യാനും നടപടികള് കൈക്കൊള്ളും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഇല്ലെന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് നിര്മ്മിക്കുന്ന സ്ഥാപനങ്ങള്, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ മൊത്തക്കച്ചവടക്കാര്, സ്റ്റോക്കിസ്റ്റുകള് എന്നിവര്ക്കെതിരെ കര്ശന നടപടി കൈക്കൊള്ളും. പ്ലാസ്റ്റിക് പദാര്ത്ഥങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നതിന് ആവശ്യമായ ബോധവല്ക്കരണം സംഘടിപ്പിക്കും.മത - സാമൂദായിക - രാഷ്ട്രീയ - യുവജന - വിദ്യര്ത്ഥി - മഹിള - സാംസ്കാരിക സംഘടനകളുടേതുള്പ്പെടെ എല്ലാ പൊതുപരിപാടികളും ഹരിത നിയമാവലി പൂര്ണാമായും പാലിച്ച് നടത്തണം. ഇതിന് എല്ലാവരുടെയും സഹകരണം മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. ക്യാമ്പയിന് പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവ്, തദ്ദേശ സ്വയംഭരണ, ജലവിഭവ, കാര്ഷിക വികസന കര്ഷക ക്ഷേമ, ആരോഗ്യ, പൊതുമരാമത്ത് ടൂറിസം, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാര്, സംസ്ഥാന ആസൂത്രണ ബോര്ഡ് വൈസ് ചെയര്മാന് എന്നിവര് ഉപാദ്ധ്യക്ഷന്മാരും ചീഫ് സെക്രട്ടറി കണ്വീനറുമായ ഉന്നതതല നിര്വഹണ സമിതി രൂപികരിക്കും. ഈ സമിതിയില് മന്ത്രിമാര്, ചീഫ് വിപ്പ്, വകുപ്പ്തല മേധാവികള്, ഉദ്യേഗസ്ഥ നേതൃത്വം, റസിഡന്സ് അസോസിയേഷന്, യുവജന, വിദ്യാര്ത്ഥി, വനിതാ, സന്നദ്ധ സംഘടനാ പ്രതിനിധികള് എന്നിവര് അംഗങ്ങളാകും. ജില്ലാ, ബ്ലോക്ക്, കേര്പ്പറേഷന്/മുന്സിപ്പാലിറ്റി/ഗ്രാമപഞ്ചായത്ത് തല, വര്ഡ്/ഡിവിഷന്തല നിര്വഹണ സമിതികള് രൂപീകരിക്കും. എല്ലാ സമിതികളിലും രാഷ്ട്രീയ പാര്ട്ടി, യുവജന, വിദ്യാര്ത്ഥി, വനിതാ, സന്നദ്ധ സംഘടന പ്രതിനിധികള് ഉണ്ടെന്ന് ഉറപ്പാക്കും. തദ്ദേശ സ്ഥാപനതല സംഘാടക സമിതികളും വാര്ഡ്തല സംഘാടക സമിതികളും രണ്ടാഴ്ചയിലൊരിക്കല് യോഗം ചേര്ന്ന് പ്രവര്ത്തനങ്ങള് വിലയിരുത്തണം. എല്ലാവരും ഒന്നിച്ചുനിന്നാല് നിശ്ചിത സമയത്തിനുള്ളില് ലക്ഷ്യപ്രാപ്തി കൈവരിക്കാനാകും. രാഷ്ട്രീയ പാര്ട്ടികളും വര്ഗ ബഹുജന പോഷക സംഘടനകളും ക്യാമ്പയിന് പ്രവര്ത്തനത്തില് സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു. മാലിന്യ നിര്മ്മാര്ജനത്തിന് തടസ്സമാകുന്ന നിരോധിത ഉല്പനങ്ങള് ഉല്പാദിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന് കര്ശന സംവിധാനം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. മാലിന്യ രഹിത സംസ്ഥാനമെന്ന പേര് ആര്ജ്ജിക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും സര്ക്കാര് പ്രവര്ത്തനങ്ങള്ക്ക് ക്രിയാത്മക പിന്തണ നല്കുമെന്നും അദ്ദേഹം കൂട്ടിചേര്ത്തു. മാലിന്യ സംസ്ക്കരണ കേന്ദ്രങ്ങളുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി കൂടെ നിര്ത്താനാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. ഓണ്ലൈനായി ചേര്ന്ന യോഗത്തില് അച്യുത്ശങ്കര് എസ്. നായര് (കോണ്ഗ്രസ് - ഐ), ഇ ചന്ദ്രശേഖരന് എംഎല്എ (സിപിഐ), അഡ്വ. എന് ഷംസുദ്ദീന് എംഎല്എ (ഐയുഎംഎല്), കെ അനന്ദകുമാര് ( കേരള കോണ്ഗ്രസ് - എം), പിജെ ജോസഫ് (കേരള കോണ്ഗ്രസ്), മാത്യു ടി തോമസ് (ജനതാദള് - സെക്കുലര്), പി എം സുരേഷ് ബാബു ( എന് സി പി), കെ ജി പ്രേംജിത്ത് ( കേരള കോണ്ഗ്രസ് - ബി), അഡ്വ. ഷാജ ജി എസ് പണിക്കര് ( ആര്എസ്പി - ലെനിനിസ്റ്റ്), കെ ആര് ഗിരിജന് ( കേരള കോണ്ഗ്രസ് - ജേക്കബ്), സി കൃഷ്ണകുമാര് ( ബിജെപി), ഡോ വര്ഗീസ് ജോര്ജ് (രാഷ്ട്രീയ ജനതാദള്), ബാബു ദിവാകരന് ( ആര്എസ്പി), കാസിം ഇരിക്കൂര് (ഐഎന്എല്), പി സി ജോസഫ് ( ജനാധിപത്യ കേരള കോണ്ഗ്രസ്) എന്നിവരും മന്ത്രിമാരായ എംബി രാജേഷ്, കെ രാജന്, രാമചന്ദ്രന് കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വേണു വി, അഡിഷണല് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് എന്നിവരും സംസാരിച്ചു. ... ദേശാഭിമാനി 24 min
‘ആശ്വാസ്‌ 2024’: കെഎസ്‌എഫ്‌ഇയിൽ ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതി CC BY  — തിരുവനന്തപുരം > കെഎസ്എഫ്ഇയിൽ ചിട്ടി, വായ്പാ കുടിശികകൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും. ഇതിനായി ‘ആശ്വാസ് 2024’ കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആഗസ്ത് ഒന്നിന് ആരംഭിക്കും. സെപ്തംബർ 30 വരെ തുടരുന്ന പദ്ധതി കുടിശികയുള്ള എല്ലാ കെഎസ്എഫ്ഇ ഇടപാടുകാർക്കും ആശ്വാസമാകുന്ന നിലയിലാണ് നടപ്പാക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കുടിശിക ആരംഭിച്ച വർഷത്തെ അടിസ്ഥാനമാക്കി ചിട്ടി കുടിശികയുടെ പലിശയിലും, വായ്പ കുടിശികയുടെ പിഴപ്പലിശയിലും ഇളവ് നൽകാനാണ് തീരുമാനം. 2018 ഏപ്രിൽ ഒന്നിനുമുമ്പ് കുടിശികയായ അക്കൗണ്ടുകളിൽ ചിട്ടിക്ക് 50 ശതമാനം പലിശ ഇളവും വായ്പയ്ക്ക് 50 ശതമാനം പിഴപ്പലിശ ഇളവും ലഭിക്കും. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 45 ശതമാനമായിരിക്കും ഇളവ്. 2020 ഏപ്രിൽ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 40 ശതമാനവും 2022 ഏപ്രിൽ മുതൽ 2023 മാർച്ച് മാർച്ച് 31 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 30 ശതമാനം വീതവും, 2023 മാർച്ച് ഒന്നുമുതൽ 2023 സെപ്തംബർ 30 വരെയുള്ള കുടിശികകൾക്ക് യഥാക്രമം 25 ശതമാനവും വീതമാണ് ഇളവ് ലഭിക്കുക. ഭവന വായ്പ, ചിട്ടി എന്നിവ ഒഴികെയുള്ള അക്കൗണ്ടുകളിൽ മുതലിന് തുല്യമായ തുക പലിശയായി ഒടുക്കി അക്കൗണ്ട് തീർപ്പാക്കാനാകും. മുതലിനേക്കാൾ ഉയർന്ന പലിശ ബാധ്യതയിൽ, മുതലിന് തുല്യമായ പലിശ തുക ഒടുക്കിയാൽ മതിയാകും. ശാഖയിൽനിന്ന് റവന്യു റിക്കവറിക്കായി അയച്ച അക്കൗണ്ടുകളിൽ, റിക്കവറി നടപടികളുടെ ഫയൽ ആകാത്ത കേസുകളിൽ കുടിശികക്കാരെ വീണ്ടും ബന്ധപ്പെട്ട് പുതിയ പദ്ധതിയുടെ ആനുകൂല്യം നൽകി അക്കൗണ്ടിൽ തീർപ്പ് കൽപ്പിക്കാൻ ശാഖാ മാനേജർമാർക്ക് ചുമതല നൽകും. അദാലത്ത് നടപടികളുടെ നടത്തിപ്പ് ചുമതല വിരമിച്ച ജഡ്ജി, കെഎസ്എഫ്ഇയുടെ ഡയറക്ടർ ബോർഡ് അംഗം, ബന്ധപ്പെട്ട ശാഖ ഉൾപ്പെട്ട മേഖലയിലെ എജിഎം എന്നിവർ അടങ്ങിയ കമ്മിറ്റിയ്ക്കായിരിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ തീർപ്പാക്കാനാകാത്ത ആർ ആർ ഫയലുകൾ തീർപ്പാക്കാൻ അദാലത്ത് മേളകൾ സംഘടിപ്പിക്കും. ഇതിനായി സർവീസിൽനിന്ന് വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗപ്പെടുത്തും. ... ദേശാഭിമാനി 43 min
മരണം നിഴലായി അടുത്തുണ്ട്....ഓണ്‍ലൈന്‍ ഗെയിമുകളെ സൂക്ഷിക്കുക CC BY  — കേരളത്തിലടക്കം വിദ്യാര്ഥികളുടെ ജീവന് കവര്ന്നെടുത്ത ഓണ്ലൈന് ഗെയിമായ ബ്ലുവെയിലിന്റെ ഭീഷണിയകന്നിട്ട് അധിക വര്ഷങ്ങളായിട്ടില്ല. മരണവുമായി വിനോദത്തിലേര്പ്പട്ട് അവസാനം മരണത്തിലേക്ക് തന്നെ സ്വയം ജീവനെടുത്തെറിയാന് നിര്ബന്ധിതമാകുന്ന കൊലയാളി ഗെയിം. ഗെയിം നിര്മിച്ച വ്യക്തിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. വിവിധ രാജ്യങ്ങളില് ഭീതിവിതച്ച ഗെയിമിന്റ തലച്ചോറായ ആളെ പിടികൂടിയത് അതുകൊണ്ട് തന്നെ ആശ്വാസ വാര്ത്തയായിരുന്നു. പക്ഷെ വീണ്ടും കളം മാറുകയാണ്. ഓണ്ലൈന് ഗെയിമുകള് ഒരിക്കല്കൂടി രക്ഷിതാക്കളുടെ ഉറക്കം കെടുത്തുകയാണ്. എറണാകുളം ചെങ്ങമനാട് കപ്രശ്ശേരിയില് പത്താംക്ലാസ് വിദ്യാര്ഥി മരിച്ചത് ഓണ്ലൈന് ഗെയിമിലെ ടാസ്ക് അനുകരിച്ചത് മൂലമാണെന്ന സൂചനയുടെ അടിസ്ഥാനത്തില് അന്വേഷണം നടക്കുകയാണിപ്പോള്. വടക്കുഞ്ചേരി വീട്ടില് ജെയ്മിയുടെ മകന് അഗ്നലിനെയാണ് (15) ജൂലൈ 12ന് വൈകീട്ട് വീടിനകത്ത് ഫാനില് തൂങ്ങി മരിച്ച നിലയില് കണ്ടത്. ജെയ്മിയുടെ ഫോണില് രഹസ്യ നമ്പറുണ്ടാക്കിയാണ് അഗ്നല് ഗെയിം കളിച്ചിരുന്നതെന്നു കണ്ടെത്തുകയായിരുന്നു. അമ്മയുടെ ഫോണില് 'ഡെവിള്' എന്ന പേരിലുള്ള ഗെയിമും കണ്ടെത്തിയിരുന്നു. ദാരുണമായ ഈ മരണത്തോടെ കേരളം വീണ്ടും കൊലയാളി ഗെയിമുകളില്പേടിച്ച് കഴിയുകയാണ് അപകടകരമായ ഇത്തരം ഗെയിമുകള് കുട്ടികള് കളിച്ചിരുന്നു എന്നതൊരു പക്ഷെ അവരുടെ മരണത്തിന് ശേഷമായിരിക്കാം മാതാപിതാക്കള് അറിയുന്നത്. അതിനാല് തന്നെ, കുട്ടികളുടെ മനശാസ്ത്രം ഏതെല്ലാം തരത്തില് ഗെയിമുകളിലേക്ക് തിരിയുന്നു എന്ന പരിശോധന അനിവാര്യമായിരിക്കുന്നു. ഓണ്ലൈന് ഗെയിമുകള് ഡിസൈന് ചെയ്യുന്നതിന് തന്നെ പ്രത്യേകം സൈക്കോളജിസ്റ്റുകള് ഉണ്ടെന്നും കുട്ടികളുടെ തലച്ചോറിന്റെ വളര്ച്ച ഓരോ പ്രായത്തിലും എങ്ങനെയെല്ലാമായിരിക്കുമെന്നും അവര്ക്ക് ആകാംഷയുണ്ടാക്കുന്ന കാര്യങ്ങള് എന്തൊക്കെയാണെന്നും അറിഞ്ഞുകൊണ്ടാണ് മനശസ്ത്രജ്ഞര് ഇത്തരം ഗെയിമുകള് നിര്മിക്കുന്നതെന്നും സൈക്കോളജിസ്റ്റായ ദേവിക എസ് കുമാര് പറയുന്നു. ഗെയിമുകള് കളിക്കുന്നതിനനുസരിച്ച് കുട്ടികള്ക്ക് തക്കതായ സമ്മാനങ്ങളും കൊടുക്കുന്നുണ്ടായിരിക്കും.നമ്മുടെ തലച്ചോര് പ്രവര്ത്തിക്കുന്നത് "റിഎന്ഫോഴ്സ്മെന്റ പണിഷ്മെന്റ്' എന്ന രീതിയിലാണല്ലോ. ഉദാഹരണത്തിന്, കുട്ടികള്ക്ക് ചോക്കലേറ്റ് കൊടുക്കാമെന്ന് പറഞ്ഞാല് അവര് നന്നായി പഠിക്കും. പിന്നീട് വലുതാകുമ്പോള് പൈസയായിരിക്കും അവര്ക്കാവശ്യം. അപ്പോള് അത് ലഭ്യമാകുന്ന തരം ഗെയിമുകളിലേക്ക് കുട്ടികള് ആകൃഷ്ടരാവുകയാണ്. തുടര്ന്ന് ലക്ഷ്യം പൂര്ത്തീകരിക്കാനായി പറയുന്ന മുഴുവന് സാഹസവും അവര് ചെയ്യുന്നു. മനസും തലച്ചോറും പൂര്ണമായി ഇതില് അര്പ്പിച്ച് ശ്രദ്ധയോടെ ഗെയിം കളിക്കുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും സ്വയം മുറിവുകള് വരുത്തുന്ന പോലുള്ള ടാസ്കുകളിലേക്ക് പോലും അവരെത്തുന്നു സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടിയാണെങ്കില് എന്തായാലും പണം ഒരുപാട് കിട്ടുമെന്നറിയുമ്പോള് ഗെയിമിന് സ്വയം അടിയറവയ്ക്കുകയും ഗെയിമിനടിമയാകുകയുമാണ്. ഓരോ ഘട്ടം കഴിയുന്തോറും പണം കിട്ടുന്നതിനനുസരിച്ച് കളി മുന്നോട്ടുകൊണ്ടുപോകും. മറുവശത്ത് വിശ്വാസങ്ങളെയും ഇത്തരക്കാര് മുതലെടുക്കുന്നുണ്ട്. പല കാര്യങ്ങളാണ് കുട്ടികളെ സംബന്ധിച്ച് അവരുടെ മാനസിക നിലക്ക് ഗെയിം മൂലം സംഭവിക്കുന്നത്. പാരിതോഷികങ്ങളനുസരിച്ചാണ് ഇതെല്ലാം പ്രധാനമായും പ്രവര്ത്തിക്കുന്നത്. എത്രത്തോളം റിവാര്ഡുകള് കൂടുതലാകുന്നുവോ അത്രത്തോളം കുട്ടികള് അതിലേക്ക് അടിമപ്പെടും. മയക്കുമരുന്നിന് അടിമയാകുന്നത് പോലും അങ്ങനെയാണ്. ഒരു പ്രത്യേക തരത്തിലുള്ള ഉന്മാദം ലഭിക്കുന്നതോടെ കുട്ടികള് അതിലേക്ക് കൂടുതല് അടുക്കും. ജീവിത യാഥാര്ഥ്യങ്ങളില് നിന്നും മാറി നില്ക്കാനുള്ള അവസരം ലഭ്യമാകുമ്പോള് ലഹരിയുടെ പിടിയിലേക്ക് കുട്ടികള് എത്തുന്നു. പഠനത്തില് പിന്നോക്കമായവര്ക്ക് ചിലപ്പോള് ഇത്തരം കളികളില് മികവ് പുലര്ത്താന് കഴിയുന്നുണ്ടാകാം. അത് അവരിൽ നൈസർഗികമായ ചോദനയുണർത്തുന്നു. ( സ്വന്തംതാല്പര്യ പ്രകാരം,മാത്രം ഏര്പ്പെടുന്ന വിനോദങ്ങള്). പണ്ടൊക്കെ വീടുകളില് സുഹൃത്തുക്കള് വന്നാല് ബഹളം മൂലം ഒന്ന് മിണ്ടാതിരിക്കാനാണ് പറയേണ്ടി വന്നിരുന്നത്. എന്നാലിപ്പോള് നാം കേള്ക്കുന്നത് മൊബൈലിന്റെ ശബ്ദം മാത്രമായിരിക്കും. അവരെല്ലാം നിശബ്ദമായിരിക്കുന്നു. ആശയ വിനിമയം വല്ലാതെ കുറഞ്ഞിരിക്കുന്നു. സാമൂഹിക ബന്ധങ്ങള് വല്ലാതെ കുറഞ്ഞിരിക്കുന്നു. ഒരാള് നടക്കുമ്പോള് തന്നെ ഹെഡ് സെറ്റ് ചെവിയില് വച്ചാണ് പോകുക. ചുറ്റിലുള്ളലോകം അവര്ക്കന്യമായി. വിവിധ ഗെയിമുകള് പല സ്ഥലത്തിരുന്നും പല രാജ്യത്തിരുന്നും കളിക്കുന്നതിന്റ ശബ്ദം മാത്രമാണ് കുട്ടികള് ഒന്നിച്ചിരിക്കുമ്പോള് കാണാനാകുന്നത്. അവർ സമൂഹത്തിൽ നിന്ന് അകന്നുപോകുകയാണ്. ഫ്ളാറ്റിലെ ജീവിതമാണെങ്കില് കൂടുതല് മുത്തച്ഛനും മുത്തശ്ശിയുമൊക്കെയായിരിക്കും കുട്ടികളെ നോക്കുക. അവരെ പറഞ്ഞ് ബോധ്യപ്പെടുത്താന് കുട്ടികള്ക്ക് എളുപ്പമായിരിക്കും. അങ്ങനെ രക്ഷിതാക്കളുടെ കൃത്യമായ ഇടപെടലില്ലാത്ത ഒരുപാട് ഇടങ്ങളുണ്ട്. നിലവില് എല്ലാം പ്രവര്ത്തനവും കമ്പ്യൂട്ടറിലായതിനാല് കുട്ടികള് പഠിക്കുകയാണോ ഗെയിം കളിക്കുകയാണോ എന്നൊന്നും തിരിച്ചറിയാനാകാത്ത നിരവധി സന്ദര്ഭങ്ങളുണ്ട്. ചുരുക്കത്തില് കുട്ടികളെ സംരക്ഷിച്ച് നിര്ത്തുന്നതിനേക്കാള് അവര് അപകടത്തില് ചെന്ന് ചാടുന്നതിനാണ് കൂടുതല് സാധ്യത നിലനില്ക്കുന്നത്. 'അവന് ചെറുതായി ഗെയിമുകള് കളിക്കുന്നുണ്ടെന്നറിയാം. എന്റെ മൊബൈലും ഭാര്യയുടെ മൊബൈലുമാണ് ഉപയോഗിക്കുന്നത്. എന്റെ മൊബെലിന്റെ മുന്ഭാഗത്ത് ഗെയിമുകള് ഇല്ല. അതായത്, കുട്ടികള് ഇത് മാറ്റി ഇട്ടിരിക്കുകയായിരുന്നു. നമുക്കതിനെ കുറിച്ച് കൂടുതല് അറിയില്ല. പിന്നീടാണ് ടാസ്ക് കണ്ടത്. ടാസ്ക് കടന്നാലെ അടുത്ത ഇടത്തേക്ക് പോകാനാകു എന്ന നിലയിലായിരുന്നു. കുട്ടി ആത്മഹത്യയിലേക്ക് കടക്കുന്ന അവസരത്തില് അവന് ഗെയിം കളിക്കുന്നുണ്ടായിരുന്നില്ല. ഒരു ഫോണ് എന്റെ കയ്യിലും മറ്റൊന്ന് താഴെയുമായിരുന്നു.' -- അഗ്നലിന്റെ അച്ഛന് പറഞ്ഞു അപകടകരമായ ഓണ്ലൈന് ഗെയിമുകളില് തോറ്റവര് ജയിക്കാനായി വീണ്ടും കളിക്കും. ജയിച്ചവര് വീണ്ടും ജയിക്കാനും. അതായത്, കുട്ടികളും ഗെയിമിനൊപ്പം ഓടിക്കൊണ്ടേയിരിക്കും. ഗെയിമിന് അടിമകള് ആയാല് മാതാപിതാക്കളുടെ പണമെടുത്തു കളിക്കാനും മടിക്കാതെയാവും. ഇങ്ങനെ ഏത് വശത്ത് കൂടെ നോക്കിയാലും അപകടവും അതുവഴി മരണത്തിലേക്കും നയിക്കുന്ന ടാസ്കുകള് മാത്രം കുത്തിനിറച്ച ഇത്തരം ഗെയിമുകളെ കരുതിയിരിക്കുക എന്നതാണ് ഏക പോം വഴി. ... ദേശാഭിമാനി 1 hr
ശക്തമായ മഴയ്ക്ക് സാധ്യത: നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് CC BY  — തിരുവനന്തപുരം > സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്. സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. ... ദേശാഭിമാനി 1 hr
ഇന്ത്യയുടെ മനു ഭാക്കർ എയർ പിസ്റ്റൽ ഫൈനലിൽ CC BY  — പാരീസ് > പാരീസ് ഒളിമ്പിക്സിൽ പത്ത് മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗം ഫൈനലിലേക്ക് ഇന്ത്യയുടെ മനു ഭാക്കർ യോ​ഗ്യത നേടി. 580 പോയിന്റുകളോടെ മൂന്നാം സ്ഥാനത്താണ് മനു ഭാക്കർ യോഗ്യതാ റൗണ്ട് പൂർത്തിയാക്കിയത്. ഫൈനലിലേക്ക് യോ​ഗ്യത നേടുന്ന ഇന്ത്യയുടെ ആദ്യ ഇനമാണിത്. നാളെ ഇന്ത്യൻ സമയം 3.30ന് ഫൈനൽ മത്സരം നടക്കും. ... ദേശാഭിമാനി 1 hr
സതീശൻ-സുധാകരൻ പോര് : നേതാക്കളെ കോൺ​ഗ്രസ് ഭരണഘടന ഓർമിപ്പിച്ച് കെ മുരളീധരൻ CC BY  — തിരുവനന്തപുരം > സതീശൻ-സുധാകരൻ പോരിനെ പരിഹസിച്ച് കെ മുരളീധരൻ രം​ഗത്ത്. കോൺ​ഗ്രസിനെ നയിക്കേണ്ടത് കെപിസിസി അധ്യക്ഷനും യുഡിഎഫിന്റെ മേൽനോട്ടം പ്രതിപക്ഷ നേതാവിനും എന്നതാണ് കോൺ​ഗ്രസ് ഭരണഘടനയെന്ന് കെ മരളീധരൻ. നേതാക്കളുടെ പരസ്യപ്പോരിന്റെ സാഹചര്യത്തിൽ ഇക്കാര്യം താൻ വീണ്ടും ഓർമിപ്പിക്കുയാണെന്ന് മുരളീധരൻ വ്യകത്മാക്കി. മിഷൻ 2025 എന്ന ഹൈക്കമാന്റ് ചർച്ചയിൽ വിഷയമാകുന്നത് സതീശൻ-സുധാകരൻ പോരാണെന്നതിൽ അപലപിച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും നിരവധി കോൺ​ഗ്രസ് നേതാക്കൾ നേരത്തെയും പ്രതികരിച്ചിരുന്നു. തിരുവനന്തപുരത്ത് വെള്ളിയാഴ്ച ചേർന്ന മിഷൻ 25 യോഗം വി ഡി സതീശൻ ബഹിഷ്കരിച്ചിരുന്നു. ഹൈക്കമാൻഡ് തീരുമാനം പറയാതെ ഇനിയുള്ള മിഷൻ 25 യോഗങ്ങളിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് സതീശൻ. വിഷയത്തിൽ എഐസിസി ഇടപെട്ടേക്കും. സുധാകരനെ നീക്കണമെന്ന വാദത്തിന് ശക്തി കൂട്ടിയിരിക്കുകയാണ് പ്രതിപക്ഷനേതാവും കൂട്ടരും. അധികാരത്തിൽ കൈകടത്തിയാൽ നിയന്ത്രിക്കാൻ അറിയാമെന്ന മുന്നറിയിപ്പുനൽകിയാണ് സുധാകരൻ കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ പറഞ്ഞത്. ... ദേശാഭിമാനി 2 hr
ഏണസ്റ്റ് കോൾ; മറച്ചുവെയ്ക്കപ്പെട്ട ആദ്യ അപ്പാർതീഡ് ഫോട്ടോഗ്രാഫർ CC BY-SA  —  IDSFK ഉദ്ഘാടന ചിത്രം 'ഏണസ്റ്റ് കോൾ; ലോസ്റ്റ് ആൻഡ് ഫൗണ്ട്' എന്ന ഡോക്യുമെന്ററിയുടെ കാഴ്ചാനുഭവം. അപ്പാർത്തീഡ് ഫോട്ടോകൾ ആദ്യമായി പകർത്തിയതിന് ഫോട്ടോ ജേർണലിസ്റ്റ് ഏണസ്റ്റ് കോളിന് സൗത്ത് ആഫ്രിക്കയിൽ നിരോധനമേർപ്പെടുത്തപ്പെടുകയായിരുന്നു. The post ഏണസ്റ്റ് കോൾ; മറച്ചുവെയ്ക്കപ്പെട്ട ആദ്യ അപ്പാർതീഡ് ഫോട്ടോഗ്രാഫർ appeared first on Keraleeyam Web Magazine. ... കേരളീയം 2 hr
കുമരകം ബോട്ട് ദുരന്തം: വേർപിരിഞ്ഞവരുടെ ഓർമയ്ക്കായി ഒഴുകുന്ന പുസ്‌തകശാല CC BY  — ആലപ്പുഴ > കുമരകം ബോട്ട് ദുരന്തത്തിൽ വേർപിരിഞ്ഞവരുടെ ഓർമകൾ ഇനി ഒഴുകുന്ന പുസ്തകശാലയ്ക്ക് അക്ഷരവെളിച്ചമേകും. മുഹമ്മ--കുമരകം റൂട്ടിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ എസ് 52 നമ്പർ ബോട്ടിലെ പുസ്തകശാലയിലേക്ക് ദുരന്തത്തിൽ മരിച്ച 29 പേരുടെയും ഓർമയ്ക്കായി എബി വിലാസം സ്കൂൾ എൻഎസ്എസ് യൂണിറ്റ് പുസ്തകം കൈമാറി. 29 പുസ്തകങ്ങളാണ് നൽകിയത്. രണ്ടു വർഷം മുമ്പ് രാജ്യത്ത് ആദ്യമായി ഒരു യാത്ര ബോട്ടിൽ ഒഴുകുന്ന പുസ്തകശാല ഒരുക്കിയത് എബി വിലാസം സ്കൂളിലെ എൻഎസ്എസ് യൂണിറ്റായിരുന്നു. 300ലേറെ പുസ്തകം ഉള്ള ഈ ബോട്ടിലേക്ക് തന്നെയാണ് കുമരകം ദുരന്തത്തിന്റെ 22ാം വാർഷിക ദിനത്തിൽ 29 പുസ്തകം കൂടി നൽകി ഇവർ പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി പുസ്തകാഞ്ജലിയേകിയത്. ബോട്ട് ദുരന്തത്തിൽ മരിച്ച ചേർത്തല എസ്എൻ കോളേജ് എൻഎസ്എസ് വളന്റിയറായിരുന്ന മുഹമ്മ മറ്റത്തിൽ ഷൈനിയുടെ ഓർമയ്ക്കായുള്ള പുസ്തകം അച്ഛൻ എം കെ സുകുമാരനും സഹോദരൻ ഷാജിയും ചേർന്ന് ഏറ്റുവാങ്ങി. ഇവരുടെ വീട്ടുവളപ്പിൽ ഓർമമരമായി പ്ലാവിൻ തൈയും നട്ടു. മറ്റുള്ളവരുടെ പുസ്തകങ്ങൾ സ്കൂൾ മാനേജർ ജെ ജയലാൽ വിദ്യാർഥികളിൽ നിന്നും ഏറ്റുവാങ്ങി സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന് കൈമാറി. അനന്യ പി അനിൽ സ്മരണാഞ്ജലി ഗാനം ആലപിച്ചു. പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചറിയ, പ്രോഗ്രാം ഓഫീസർ എ വി വിനോദ്, അധ്യാപികരായ എൽ അർച്ചന, എൻ വി വിപിൻ, സംഗീതാധ്യാപകൻ ബി ബിബിൻ, എം എസ് ശ്രീപ്രിയ, അക്ഷയ്, ഐശ്വര്യ അനീഷ്, അമൃത് ശങ്കർ എന്നിവർ സംസാരിച്ചു. ... ദേശാഭിമാനി 2 hr
ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈനക്ക് CC BY  — പാരീസ് > 10 മീറ്റർ എയർ റൈഫിളിൽ ചൈനയുടെ ടീം സ്വർണ്ണ മെഡൽ നേടി. പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ മെഡൽ നേടിയിരിക്കുകയാണ് ചൈന. യുട്ടിംഗ് ഹുവാങ്ങും ലിഹാവോ ഷെങും ആയിരുന്നു എയർ റൈഫിളിൽ ചൈനയെ പ്രതിനിധീകരിച്ചെത്തിയവർ. കൊറിയയുടെ ക്യൂം ജിഹ് യിയോൺ പാർക്കിനേയും ഹാ ജൂണിനെയും 16-12 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ചൈന മുന്നേറിയത്. 632.2 എന്ന ടോപ് സ്കോറാണ് ചൈനീസ് ജോഡി നേടിയത്. ദക്ഷിണ കൊറിയൻ ജോഡികളായ ക്യൂം ജിഹിയോണും പാർക്ക് ജഹുനും 631.4 സ്കോറോടെ യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്താണ്. യോഗ്യതാ റൗണ്ടിൽ ചൈനയും കൊറിയയും ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം ജോഡികളായ രമിത ജിൻഡാൽ-അർജുൻ ബാബുത, സന്ദീപ് സിങ്-ഇലവേനിൽ വലറിവൻ എന്നിവർക്ക് ഷൂട്ടിംഗ് മത്സരത്തിൽ മെഡൽ റൗണ്ടിലെത്താനായില്ല. ... ദേശാഭിമാനി 4 hr
വ്യവസായ പാർക്കുകളുടെ പാട്ടവ്യവസ്ഥകളിൽ ഇളവുമായി സർക്കാർ: കാലാവധി 90 വർഷമാക്കും CC BY  — തിരുവനന്തപുരം > വ്യാവസായിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെഎസ്ഐഡിസിയുടെയും ഭൂമി വിതരണംചെയ്യുന്നതിനുള്ള ചട്ടങ്ങൾ (ലാൻഡ് ഡിസ്പോസൽ റെഗുലേഷൻസ്) പരിഷ്കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേരളത്തിന്റെ വ്യവസായ മേഖലയിൽ നിക്ഷേപവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതും വ്യവസായ സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതുമാണ് ഭേദഗതിയെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇനി മുതൽ വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽമതിയാകും. പിന്നീട് രണ്ടുവർഷം മൊറോട്ടോറിയവും ലഭിക്കും. പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കിൻഫ്രയും കെഎസ്ഐഡിസിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്. നിലവിൽ കിൻഫ്രയിൽ നിന്ന് വ്യാവസായിക സംരംഭങ്ങൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവും നൽകണം. ബാക്കി തുക പലിശ സഹിതം 2 വർഷം കൊണ്ട് 2 ഗഡുക്കളായും അടക്കണമെന്നാണ് ചട്ടം. ഇനിമുതൽ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധിയിൽ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ അനുവദിക്കുക. 50-100 കോടി വിഭാഗത്തിൽ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിൻ്റെ 20 ശതമാനം തുകയും 100 കോടിക്ക് മേൽ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുൻകൂട്ടി അടച്ചാൽ മതി. ആദ്യവിഭാഗക്കാർ ബാക്കി 80 ശതമാനം തുക കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പലിശ സഹിതം 5 തുല്യ വാർഷിക ഗഡുക്കളായും 100 കോടിക്ക് മേൽ നിക്ഷേപം കൊണ്ടുവരുന്നവർ ബാക്കിയുള്ള 90 ശതമാനം പാട്ടത്തുക പലിശസഹിതം 9 തുല്യ വാർഷിക തവണകളായും അടച്ചാൽ മതി. മുൻകൂർ തുക അടച്ച തിയതി മുതൽ 24 മാസം വരെ പലിശയോടു കൂടിയ മൊറട്ടോറിയം ലഭിക്കാനും അവസരമുണ്ട്. 50 ഏക്കറിന് മുകളിൽ ഭൂമിയും 100 കോടി രൂപ കുറഞ്ഞ നിക്ഷേപവും വരുന്ന റിന്യൂവബിൾ, ഗ്രീൻ എനർജി മേഖലകളിലെ ഹൃസ്വകാല പദ്ധതികളിൽ വാർഷിക വാടക അടിസ്ഥാനത്തിൽ ഭൂമി അനുവദിക്കും. ഇത്തരം യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് 20 വർഷത്തെ ലോക്ക് ഇൻ കാലയളവുണ്ട്. കോസ്റ്റ് റിക്കവറി അടിസ്ഥാനത്തിൽ ജിഎസ്ടിയോട് കൂടിയ വാടക അതതു സർക്കാർ ഏജൻസികളാണ് തീരുമാനിക്കുക. ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ പദ്ധതി തുടരാനാകാത്ത വിധമുള്ള തടസമോ ഉണ്ടായാൽ അധിക ചിലവില്ലാതെ തന്നെ നിയമപരമായ അവകാശികളിലേക്ക് കൈമാറ്റം നടത്തി ക്രമവൽക്കരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. നിലവിലെ ചട്ടപ്രകാരം പദ്ധതിയിൽ നിന്ന് പുറത്ത് പോകുന്നവർ ഏതു സമയത്തും അവശേഷിക്കുന്ന പാട്ടത്തുക പൂർണ്ണമായും അടച്ചുതീർക്കണം. എന്നാൽ ഇനിമുതൽ ഇത്തരത്തിൽ പുറത്തുകടക്കാനും മറ്റൊരു സംരംഭകന് വ്യവസായം കൈമാറാനും ആഗ്രഹിക്കുന്ന സംരംഭകർക്ക് വിവിധ സ്ലാബുകളനുസരിച്ച് ഡിഎൽപി തിരിച്ചടക്കാനുള്ള സൗകര്യമുണ്ട്. വാണിജ്യ ഉൽപ്പാദനം ആരംഭിച്ച തീയതി മുതൽ 5 വർഷത്തിൽ താഴെ മാത്രം പ്രവർത്തിച്ച യൂണിറ്റുകൾ ഡിഎൽപിയുടെ പകുതി അടച്ചാൽ മതിയാകും. 5 മുതൽ 7 വർഷം വരെ പ്രവർത്തിച്ച യൂണിറ്റുകൾ ഡിഎൽപിയുടെ 20ശതമാനവും 7 വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചവ ഡിഎൽപിയുടെ 10 ശതമാനവും നൽകിയാൽ മതി. ഒരേ മാനേജ്മെൻ്റിന് കീഴിൽ കോടതിയോ എൻസിഎൽടിയോ അംഗീകരിച്ച ലയനങ്ങൾക്കോ സംയോജനങ്ങൾക്കോ നിലവിലെ ലീസ് പ്രീമിയത്തിൻ്റെ ഒരു ശതമാനം ബാധകമായിരിക്കും. ഭൂമി ലഭ്യമായവർ നിർമ്മിച്ച ബിൽറ്റ്- അപ്പ് സ്ഥലം ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്കും വെയർ ഹൗസ് സൗകര്യങ്ങളുടെ സബ്-ലീസിങ്ങിനും വേണ്ടി യഥാർത്ഥ പാട്ടക്കാലയളവിൽ കവിയാത്ത കാലത്തേക്ക് മറ്റോരു ഓപ്പറേറ്റർക്ക് സബ് ലീസിന് നൽകാനും ഇനിമുതൽ അനുവാദമുണ്ട്. കിൻഫ്രയും കെഎസ്ഐഡിസിയും കഴിഞ്ഞ 30 വർഷത്തിലേറെയായി കേരളത്തിൽ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും വ്യവസായ പാർക്കുകൾ സൃഷ്ടിക്കുന്നതിലും ഭാവി സംരംഭകർക്ക് ദീർഘകാല പാട്ട വ്യവസ്ഥയിൽ ഭൂമി അനുവദിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചുവരുന്നുണ്ടെങ്കിലും ഇന്ത്യയിലുടനീളമുള്ള മികച്ച സമ്പ്രദായങ്ങൾക്കനുസൃതമായി ഈ നയങ്ങൾ നവീകരിക്കേണ്ടതിൻ്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് കേരളസർക്കാർ ഭൂവിതരണ ചട്ടങ്ങൾ അവലോകനം ചെയ്ത് പരിഷ്കാരങ്ങൾ നടപ്പാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ പരിഷ്കരിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് ഗണ്യമായ ഉത്തേജനം നൽകുമെന്നും വലിയ തോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ... ദേശാഭിമാനി 4 hr
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി; ജാഗ്രത നിർദേശം CC BY  — ഡെറാഡൂൺ > ഉത്തരാഖണ്ഡ് ​ഗോമുഖിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. തെഹ്രി- ​ഗർഹ്വാൾ ഏരിയയിലാണ് മേഖലയിലാണ് മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് പ്രദേശത്തെ ന​ദികൾ കരകവിഞ്ഞൊഴുകി. റോഡുകളിലേക്കും വെള്ളം കയറിയതിനെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ഹരിദ്വാറിലും ഋഷികേശിലും ​ഗം​ഗാനദിയിൽ ജലനിരപ്പുയർന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോ​ഗഡിലെയും ബാ​ഗേശ്വറിലെയും സ്കൂളുകൾ അടച്ചു. മഴ കനത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു. വെള്ളപ്പൊക്കത്തിൽ ചില കടകൾ തകർന്നതായാണ് വിവരം. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ... ദേശാഭിമാനി 4 hr
ദേശീയപാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി CC BY  — കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് ദേശീയ പാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പടന്നക്കാട്ടുള്ള കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. കഞ്ചാവ്ചെടി കടക്കു മുന്നിൽ വളർന്ന് നിൽക്കുന്നത് കണ്ട യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് എസ്ഐയും സംഘവും സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ചെടികൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഡിവൈഎസ്പി പറഞ്ഞു. ... ദേശാഭിമാനി 4 hr
അർജുനായി മാൽപെ സംഘം പുഴയിൽ CC BY  — അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദ​ഗ്ധർ ഗം​ഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ മാൽപെ സംഘത്തിലുണ്ട്. നിലവിൽ ഇവർ സ്വന്തം നിലയിലാണ് ​ഗം​ഗാവാലിയിൽ അർജുനായി പരിശോധന നടത്തുന്നത് എന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ പുഴയുടെ ​അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് ഈശ്വർ മാൽപെയും സംഘത്തിലെ മറ്റു ചിലരും ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയത്. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസം​ഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദ​ഗ്ധർ ഇറങ്ങിയത്. മാൽപെ സംഘത്തിനൊപ്പം നേവി അം​ഗങ്ങളും കാർവാർ എസ്പി എം നാരായണ അടക്കമുള്ളവരും തുരുത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. ... ദേശാഭിമാനി 5 hr
ഹോസ്റ്റലിൽ കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി: പ്രതി പിടിയിൽ CC BY  — ബം​ഗളൂരു > വനിതാ ഹോസ്റ്റലിൽ കയറി 24കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ബിഹാർ സ്വദേശിനിയായ കൃതി കുമാരിയാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ അഭിഷേകിനെ മധ്യപ്രദേശിൽ നിന്നാണ് ബം​ഗളൂരു പൊലീസ് പിടികൂടിയത്. കോറമം​ഗലയിലെ വനിതാ പിജിയിലായിരുന്നു സംഭവം. രാത്രി ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അഭിഷേക് കൃതിയെ മുറിയിൽ നിന്ന് വിളിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തുകയും കഴുത്തറക്കുകയും ചെയ്തു. യുവതിയുടെ നിവലിളി കേട്ട് മറ്റുള്ളവർ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. ഉടൻ തന്നെ ഹോസ്റ്റലിലുള്ളവർ പൊലീസിനെ വിവരമറിയിച്ചു. കൃതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ഐ ടി കമ്പനിയിലെ ജീവനക്കാരിയാണ് കൃത്. അഭിഷേകിന്റെ സുഹൃത്തും കൃതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇലർ തമ്മിലുള്ള പ്രശ്നത്തിൽ കൃതി ഇടപെട്ടതിലുള്ള വൈരാ​ഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ... ദേശാഭിമാനി 5 hr
സതീശന്‍-സുധാകരന്‍ പോരില്‍ നേതാക്കളുടെ ഇടപെടല്‍; വാര്‍ത്തകള്‍ ചോര്‍ത്തുന്നത് ഇരുട്ടിന്റെ സന്തതികളെന്ന... CC BY  — തിരുവനന്തപുരം > വി ഡി സതീശന്-സുധാകരന് തര്ക്കത്തില് പ്രതികരണവുമായി നേതാക്കള്. വിഷയത്തില് ഹൈക്കമാന്റ് ഇടപെടേണ്ടതില്ലെന്ന് എം കെ രാഘവന് എം പി പറഞ്ഞു. വിഷയം പാര്ട്ടിക്കുള്ളില് തന്നെ തീരുമെന്നും രാഘവന് പ്രതികരിച്ചു. വിവാദങ്ങള് തെറ്റിദ്ധാരണ മൂലമാണെന്നായിരുന്നു മുതിര്ന്ന നേതാവ് രാജ്മോഹന് ഉണ്ണിത്താന്റെ പ്രതികരണം. പാര്ട്ടിക്കുള്ളിലെ വാര്ത്തകള് ചോര്ത്തുന്നത് ഇരുട്ടിന്റെ സന്തതികളാണെന്ന് കെ മുരളീധരൻ പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള തര്ക്കം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ നേതാക്കള് വിഷയത്തില് ഇടപെടുന്നത്. വിമര്ശനത്തിനില്ലെന്ന് പറയുമ്പോഴും യോഗത്തിലെ വിവരങ്ങള് ചോര്ത്തിയത് ആരെന്ന് കണ്ടുപുടിക്കാന് വെല്ലുവിളിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെപിസിസിയുടെ അധികാരത്തില് കൈകടത്തിയാല് നിയന്ത്രിക്കുമെന്ന് സുധാകരനും മുന്നറിയിപ്പ് നല്കി. സതീശന്റെ ഏകപക്ഷീയ നീക്കങ്ങള്ക്കെതിരെയുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്. പാര്ട്ടിയിലില്ലാത്ത അധികാരം പ്രതിപക്ഷ നേതാവ് പ്രയോഗിക്കുന്നു എന്നായിരുന്നു ഡിസിസി ഭാരവാഹികളുടെ പരാതി. "തെറ്റ് ചെയ്തിട്ടുണ്ടെങ്കില് തിരുത്താന് തയ്യാറാണ്, തനിക്കെതിരെയുള്ള വിമര്ശനത്തിന് ഒരു പരാതിയുമില്ല. അതേസമയം, വിമര്ശനം വാര്ത്തയായതില് അതൃപ്തിയുണ്ട്" - സതീശൻ പറഞ്ഞു ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ക്യാമ്പ് എക്സിക്യൂട്ടീവില് നിന്ന് സതീശന് വിട്ടുനിന്നിരുന്നു. വയനാട് തീരുമാനങ്ങളെ ചൊല്ലിയാണ് രൂക്ഷമായ തര്ക്കം ഉടലെടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല വി ഡി സതീശന് നല്കിയിരുന്നു. അവസരം ഉപയോഗിച്ച് ഡിസിസികളെ നേരിട്ട് നിയന്ത്രിക്കാന് സതീശന് ശ്രമിച്ചതും സ്വന്തം നിലയില് സര്ക്കുലര് ഇറക്കിയതുമാണ് സുധാകരനൊപ്പമുള്ളവരെ ചൊടിപ്പിച്ചത്. ജില്ലാ ചുമതല നല്കിയ ചില നേതാക്കള് കെപിസിസി ജനറല് സെക്രട്ടറിമാരേക്കാള് മുകളിലാണെന്ന വിധം ഇടപെട്ടതും പ്രശ്നമായി. ഇതോടെയാണ് സുധാകരനൊപ്പമുള്ള ജയന്ത്, എം ലിജു, ടി യു രാധാകൃഷ്ണന്, നസീര് എന്നിവര് യോഗം വിളിച്ചത്. സുധാകരന് ഡല്ഹിയില് നിന്ന് ഓണ്ലൈനായി പങ്കെടുത്തു. 'സൂപ്പര് പ്രസിഡന്റ് ' ചമയുന്നു, വയനാട് തീരുമാനങ്ങളുടെ വാര്ത്ത ചോര്ത്തി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് യോഗത്തില് പങ്കെടുത്ത 20 ലധികം ഭാരവാഹികളും പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. സതീശന് നല്കിയ വാട്സാപ്പ് സന്ദേശത്തിനു പിന്നാലെ കെപിസിസി വിശദമായ മാര്ഗരേഖ ഡിസിസികള്ക്ക് അയച്ചതും പാര്ട്ടിയിലെ ഏറ്റുമുട്ടലിന്റെ ഭാഗമാണ്. ... ദേശാഭിമാനി 5 hr
അർജുനായി മുങ്ങൽ വിദ​ഗ്ധർ പുഴയിൽ CC BY  — അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദ​ഗ്ധർ ഗം​ഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി പ്രാദേശിക മത്സ്യ തൊഴിലാളികളും ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ ​ അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് മുങ്ങൽ വിദ​ഗ്ധരിലൊരാൾ ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയതായാണ് സൂചന. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസം​ഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദ​ഗ്ധർ ഇറങ്ങിയത്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്. ആർമിയുടെ രണ്ട് വലിയ ട്രക്കുകളും ആംബുലൻസും കരയിലേക്ക് എത്തിച്ചിട്ടുണ്ട്. ക്രെയിനുകളും പുഴക്കരയിലേക്ക് നീക്കിനിർത്തിയിരിക്കുകയാണ്. ... ദേശാഭിമാനി 5 hr
നിതി ആയോ​ഗ് : സംസാരിക്കുന്നതിനിടയിൽ മൈക്ക് ഓഫ് ചെയ്തു; മമത ബാനർജി യോ​ഗത്തിൽ നിന്ന് ഇറങ്ങി പോയി CC BY  — ഡൽഹി > നിതി ആയോ​ഗിൽ സംസാരിക്കുന്നതിനിടെ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മൈക്ക് ഓഫ് ചെയ്തു. നിതി ആയോ​ഗ് ബഹിഷ്കരിക്കണമെന്ന ഇന്ത്യാ മുന്നണിയുടെ പൊതു തീരുമാനത്തെ അവ​ഗണിച്ചാണ് മമത ബാനർജി ​യോ​ഗത്തിൽ പങ്കെടുത്തത്. പ്രതിപക്ഷത്തു നിന്ന് പങ്കെടുത്ത ഏക മുഖ്യമന്ത്രിയെന്നതു പോലും പരി​ഗണിക്കാതെ മമത ബാനർജി സംസാരിക്കവേ മൈക്ക് ഓഫ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഇറങ്ങി പോകുകയായിരുന്നു. കേന്ദ്ര ബജറ്റിനെതിരെയും നിതി ആയോ​ഗിനെതിരെയുമാണ് മമത സംസാരിക്കാൻ തുടങ്ങിയത്. എന്നാൽ മുഴുവനാക്കും മുൻപ് മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. പ്രതിപക്ഷത്തു നിന്നു പങ്കെടുക്കുന്ന ഏക മുഖ്യമന്ത്രിയെന്ന പരി​ഗണനപോലും നൽകിയില്ലയെന്നും നിതി ആയോ​ഗ് പ്രായോ​ഗികമല്ല ഇല്ലാതാക്കണമെന്നും മമത പ്രതികരിച്ചു. മുൻപുണ്ടായിരുന്ന പ്ലാനിം​ഗ് കമ്മീഷനെ തിരികെ കൊണ്ടു വരണമെന്നും മമത വ്യക്തമാക്കി. ... ദേശാഭിമാനി 6 hr
മൊബൈലിൽ സിനിമ പകർത്തി വ്യാജപതിപ്പുണ്ടാക്കുന്ന തമിഴ്‌നാട് സ്വദേശികൾ പിടിയിൽ CC BY  — തിരുവനന്തപുരം > തിയറ്ററിൽ നിന്ന് മൊബൈലിൽ സിനിമ പകർത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിയറ്ററിൽ നിന്ന് പുതിയ സിനിമകൾ പകർത്തി വ്യാജപതിപ്പ് ഇറക്കുന്ന സംഘത്തിലെ അം​ഗങ്ങളാണ് തിരുവനന്തപുരത്തുള്ള സിനിമ തിയറ്ററിൽ നിന്ന് പിടിയിലായത്. ധനുഷിന്റെ പുതിയ തമിഴ് ചിത്രം രായൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. തിയറ്റർ ഉടമകളുടെ സഹായത്തോടെയാണ് പിടികൂടിയത്. കാക്കനാട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. മധുര സ്വദേശികളാണെന്നാണ് വിവരം. പൃഥ്വിരാജ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ തിയറ്ററിൽ റിലീസ് ചെയ്തതിനു പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് നിർമാതാവ്യ സുപ്രിയ മേനോൻ കാക്കനാട് പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ നടന്ന അന്വേഷണത്തിന്റെ ഭാ​​ഗമായാണ് തിരുവനന്തപുരത്തു നിന്നുള്ള സംഘത്തെ പിടികൂടിയത്. തിരുവനന്തപുരത്തുള്ള തിയറ്ററുകൾ കേന്ദ്രീകരിച്ചാണ് സംഘം സിനിമകൾ പകർത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ... ദേശാഭിമാനി 6 hr
പനിച്ചുവിറച്ച് കേരളം; അവഗണിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ CC BY-SA  —  കേന്ദ്രം വിഹിതം ലഭിക്കാത്തതിനാൽ പത്ത് മാസത്തിലേറെയായി നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ആരോഗ്യ പ്രവര്‍ത്തകർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. കേരളത്തില്‍ പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും വര്‍ദ്ധിച്ചതോടെ ജോലി ഭാരം കൂടിയെങ്കിലും കൃത്യമായി ശമ്പളമില്ലാത്തതിനാൽ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതം ദുരിതത്തിലാണ്. The post പനിച്ചുവിറച്ച് കേരളം; അവഗണിക്കപ്പെടുന്ന ആരോഗ്യ പ്രവർത്തകർ appeared first on Keraleeyam Web Magazine. ... കേരളീയം 7 hr
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വലിയ ദുരന്തം CC BY  — ആലുവ> ആലുവയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ ആളപായമില്ല. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനാണ് ആലുവ ദേശത്തെത്തിയപ്പോൾ തീപിടിച്ചത്. ബസിൽ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റിലാണ് ആദ്യം പുകയുയർന്നത്. പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തുകായിരുന്നു. യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായമില്ല. പിന്നീട് തീ ആളിക്കത്തി. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ... ദേശാഭിമാനി 8 hr
കുപ്‌വാര ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, ഒരു ഭീകരനെ വധിച്ചു CC BY  — ശ്രീനഗർ > ജമ്മു കശ്മീരിലെ കുപ്വാരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും നാല് സൈനികർക്ക് പരിക്കേൽക്കുയും ചെയ്തു. വടക്കൻ കശ്മീർ ജില്ലയായ കുപ്വാരയിലെ കംകാരി മേഖലിയിലാണ് ഏറ്റുമുട്ടലുണ്ടായത്. കുപ്വാരയിൽ ശനിയാഴ്ച പുലർച്ചയോടെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. ഭീകരരുടെ കൂടെ പാക് സൈനികരുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ സൈന്യം വധിച്ചത് പാക് എസ്എസ്ജി കമാന്റോയെ ആണെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്വാരയിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്. ബുധനാഴ്ച ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സേനയിലെ നോൺ കമ്മീഷൻഡ് ഓഫീസർ (എൻഒസി) കൊല്ലപ്പെട്ടിരുന്നു. ... ദേശാഭിമാനി 8 hr
സ്പോട്ട് നാലിൽ ട്രക്കുണ്ടെന്ന് സ്ഥിരീകരണം; അർജുൻ എവിടെ? CC BY  — അങ്കോള > ഷിരൂരിലെ മണ്ണിടിച്ചിലിൽ കണാതായ അർജുന്റെ ട്രക്കെവിടെ എന്ന് കൃത്യമായ വിവരം ലഭിച്ചുവെന്ന് ദൗത്യസംഘം. വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. കരയിൽ നിന്ന് 132 മീറ്റർ ദൂരെയാണിത്. ലോറി നേരത്തേയുണ്ടായിരുന്ന ഭാഗത്തുനിന്ന് തെന്നി നീങ്ങുകയാണെന്നാണ് നി​ഗമനം. ട്രക്കുള്ളത് ചെളിയിൽ പൂഴ്ന്ന നിലയിലാണെന്നും ഭാ​ഗികമായി തകർന്നിട്ടുണ്ടെന്നും ദൗത്യസംഘം അറിയിച്ചു. മനുഷ്യ സാന്നിധ്യം കണ്ടെത്താനിയിട്ടില്ല. അതേസമയം രക്ഷാദൗത്യത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നുണ്ട്. ​ഗം​ഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. 6.8 നോട്ടാണ് പുഴയിലെ അടിയൊഴുക്ക്. കുത്തൊഴുക്കിനെ തടഞ്ഞുനിർത്താനായി ​കാർവാറിൽ നിന്ന് ഫ്ലോട്ടിങ് പൊന്റൂണുകൾ (floating pontoon) എത്തിച്ച് ഇന്ന് പരിശോധന നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അടിയൊഴുക്ക് കാരണം കഴിഞ്ഞദിവസങ്ങളിൽ നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് പുഴയിലേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊന്റൂൺ സ്ഥാപിച്ച് ഇറക്കാനുള്ള തീരുമാനത്തിലെത്തിയത്. എന്നാൽ സാങ്കേതിക തടസ്സം കാരണം ഫ്ലോട്ടിങ് പൊന്റൂണുകൾ ഉടൻ എത്തില്ല എന്നാണ് പുതിയ വിവരം. പ്രാദേശിക മുങ്ങൽ വിദ​ഗ്ധരെ എത്തിച്ച് തിരച്ചിലിനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. ഇതിനായി ഉഡുപ്പിയിൽ നിന്ന് പ്രശസ്ത ഡൈവർ ഈശ്വർ മാൽപ്പെയും സംഘവും ഷിരൂരിൽ എത്തിയിട്ടുണ്ട്. പ്രാദേശിക മുങ്ങൽ വിദ​ഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ സംഘത്തിലുണ്ട്. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണിത്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. എന്നാൽ പുഴയിലെ വെള്ളം കലങ്ങിയൊഴുകുന്നത് കാഴ്ച പരിമിതി ഉണ്ടാക്കുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും ഷിരൂരിൽ തുടരുന്നുണ്ട്. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇവർ അറിയിച്ചു. പൊന്റൂണുകൾ എത്തിക്കണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജസ്ഥാനിൽ നിന്ന് പൊന്റൂണുകൾ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു. ... ദേശാഭിമാനി 8 hr
ജമ്മു കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന്‌ സൈനികർക്ക്‌ പരിക്ക്‌ CC BY  — ശ്രീനഗർ > ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കരസേനാംഗങ്ങൾക്കാണ് പരിക്കേറ്റത്. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിൽ ശനിയാഴ്ച പുലർച്ചയോടെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വടക്കൻ കശ്മീർ ജില്ലയായ കുപ്വാരയിലെ കംകാരി മേഖലിയിലാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിനെ തുടർന്ന് കൂടുതൽ സൈനികരെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്വാരയിലുണ്ടായ നാലാമത്തെ ഏറ്റുമുട്ടലാണിത്. ബുധനാഴ്ച ജില്ലയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ സേനയിലെ നോൺ കമ്മീഷൻഡ് ഓഫീസർ (എൻഒസി) കൊല്ലപ്പെട്ടിരുന്നു. ... ദേശാഭിമാനി 9 hr
ഷിരൂർ മണ്ണിടിച്ചൽ; തിരച്ചിൽ 12-ാം നാളിലേക്ക്‌ CC BY  — അങ്കോള > കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട മലയാളി അർജുന് വേണ്ടിയുള്ള തിരച്ചിൽ 12-ാം ദിവസത്തിലേക്ക്. സ്ഥലത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അർജുനും മണ്ണിനടിയിൽ അകപ്പെട്ട മറ്റ് മൂന്ന് പേർക്കും വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നത്. ഗംഗാവലി പുഴയിൽ അടിയൊഴുക്ക് ശക്തമായി നിൽക്കുന്നതും മഴ തുടരുന്നതും തിരച്ചിലിന് തിരിച്ചടിയാണ്. വെള്ളിയാഴ്ച രാവിലെ പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ കടന്നു പോകുകയായിരുന്ന കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം. വെള്ളിയാഴ്ച തിരച്ചിലിൽ ട്രക്കിന്റെ കൂടുതൽ മിഴിവുള്ള ഐ ബോർഡ് റഡാർ സിഗ്നൽ നാലാം പോയിന്റിൽ കിട്ടിയെന്ന് ദൗത്യസംഘം പറഞ്ഞിരുന്നു. വ്യാഴാഴ്ച മൂന്നാം പോയിന്റിലായിരുന്ന ട്രക്ക് തെന്നിനീങ്ങിയതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്ചത്തെ തിരച്ചിൽ വൈകിട്ട് അഞ്ചരയോടെ നിർത്തുകയും ചെയ്തു. കണ്ടെത്തിയ പുതിയ സിഗ്നൽ ട്രക്കാണെന്ന് ഏതാണ്ട് ഉറപ്പിക്കാമെന്നാണ് കലക്ടർ ലക്ഷ്മിപ്രിയയും എസ്പി എം നാരായണയും കഴിഞ്ഞ ദിവസം പറഞ്ഞത്. ... ദേശാഭിമാനി 9 hr
എം ടിയുടെ ജീവചരിത്രം വരുന്നു CC BY  — കോഴിക്കോട് > മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജീവചരിത്രം പുറത്തിറങ്ങുന്നു. എം ടിയുടെ അടുത്ത ജന്മദിനത്തിൽ പുസ്തകം പുറത്തിറങ്ങും. പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. കെ ശ്രീകുമാറാണ് ജീവചരിത്രം തയ്യാറാക്കുന്നത്. എം ടിയുടെ 91-ാം പിറന്നാളായ വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രചന തുടങ്ങിയതായി ശ്രീകുമാർ പറഞ്ഞു. മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിക്കുക. ‘എം ടി –-അനുഭവം അഭിമുഖം അന്വേഷണം’ പുസ്തക പ്രകാശനച്ചടങ്ങിലാണ് ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കുന്നത് വെളിപ്പെടുത്തിയത്. ... ദേശാഭിമാനി 9 hr
അരുണിന്റെ സർളി ഇന്ന്‌ പാരിസിൽനിന്ന്‌ 
കൊച്ചിയിലേക്ക്‌ ഉരുളും CC BY  — കൊച്ചി > നാൽപ്പതോളം രാജ്യങ്ങളിലൂടെ രണ്ടുവർഷം നീളുന്ന സൈക്കിൾയാത്ര നടത്താനുള്ള ദൗത്യവുമായി അമ്പലമേട് സ്വദേശി അരുൺ തഥാഗത് ഒളിമ്പിക്സ് വേദിയായ പാരിസിലെത്തി. വ്യാഴം വൈകിട്ട് പാരിസിൽ വിമാനമിറങ്ങിയ അരുൺ, തയ്യാറെടുപ്പുകൾക്കുശേഷം ശനിയാഴ്ച ഒളിമ്പിക്സ് വേദിക്കരികിൽനിന്ന് കൊച്ചിയിലേക്കുള്ള സൈക്കിൾ പര്യടനം തുടങ്ങും. രണ്ട് പെട്ടികളിലായി പാക്ക് ചെയ്ത തന്റെ സർളി ഡിസ്ക് ട്രാക്കർ സൈക്കിൾ വിദഗ്ധ മെക്കാനിക്കിനെ കണ്ടെത്തി സംയോജിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് പാരിസിൽനിന്ന് സമൂഹമാധ്യമത്തിലൂടെ അരുൺ അറിയിച്ചു. ആദ്യമായാണ് വിമാനമാർഗം സൈക്കിൾ കൊണ്ടുപോകുന്നത്. വിമാനത്താവളത്തിൽനിന്ന് ശ്രമകരമായാണ് സൈക്കിൾ പാരിസിൽ താൻ തങ്ങുന്ന ഹോസ്റ്റലിൽ എത്തിച്ചത്. മോഷ്ടാക്കളുടെ കേന്ദ്രമാണെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ സൈക്കിൾ ഹോസ്റ്റലിലെ അടുക്കളയിൽ പൂട്ടിവച്ചിരിക്കുകയാണ്. സ്വയം അസംബ്ലി ചെയ്യാൻ അറിയാമെങ്കിലും ഗിയർ സിസ്റ്റം ഉൾപ്പെടുന്നതിനാൽ വിദഗ്ധ മെക്കാനിക്കിനെക്കൊണ്ട് ചെയ്യിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ സ്പോൺസർഷിപ് ലഭിക്കാത്തതിനാൽ പണച്ചെലവുകൂടി കണക്കിലെടുത്താണ് കാര്യങ്ങൾ ചെയ്യുന്നത്. സൈക്കിൾ സുരക്ഷിതമാക്കിയശേഷം വെള്ളി പകൽ മുഴുവൻ പാരിസ് നഗരം ചുറ്റിക്കണ്ടു. ഒളിമ്പിക്സ് ലഹരിയിലായ പാരിസ്കാഴ്ചകൾ വിവരണാതീതമാണെന്നും അരുൺ പറഞ്ഞു. എറണാകുളം കലക്ടറേറ്റിൽ സീനിയർ ക്ലർക്ക് ജോലിയിൽനിന്ന് അവധിയെടുത്താണ് അരുൺ സൈക്കിൾ പര്യടനത്തിന് ഇറങ്ങിയിട്ടുള്ളത്. ഓരോ മൂന്നുമാസവും ഇടവേളയെടുക്കണമെന്ന വ്യവസ്ഥയിൽ രണ്ടുവർഷത്തെ വിസയാണ് യൂറോപ്യൻ യൂണിയൻ നൽകിയത്. യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം ഗൾഫ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളും രണ്ടുവർഷത്തെ പര്യടനത്തിൽ പിന്നിടും. ... ദേശാഭിമാനി 10 hr
കലാകാരന്മാരെ അറിയാം; കേരള ആര്‍ട്ടിസ്റ്റ് ഡാറ്റ ബാങ്കിലൂടെ CC BY  — തൃശൂർ > ഇന്ത്യയിൽ കലാകാരന്മാരുടെ ആദ്യ ഡാറ്റാ ബാങ്കുമായി കേരള സം​ഗീത നാടക അക്കാദമി. സംഗീത നാടക അക്കാദമിയുടെ പരിധിയിലുള്ള വിവിധ കലാമേഖലകളിൽ പ്രശംസനീയമായ സംഭാവനകൾ നൽകിയ കലാകാരന്മാരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക്. ഇന്ത്യയിൽ സർക്കാർ മേഖലയിൽ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ട ആദ്യ സ്ഥാപനമാണ് കേരള സംഗീത നാടക അക്കാദമി. കഴിഞ്ഞ ദിവസം നടന്ന അക്കാദമി പുരസ്കാര സമർപ്പണ ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അക്കാദമി വെബ്സൈറ്റിന്റെയും ആർട്ടിസ്റ്റ് ഡാറ്റാബാങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഭാവിയിൽ സർക്കാർ സേവനങ്ങളും ആനൂകൂല്യങ്ങളും കലാകാരന്മാര്ക്ക് ലഭിക്കുന്നതിനുള്ള പ്രാഥമിക സ്രോതസ്സായി ഡാറ്റാ ബാങ്ക് മാറുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralasangeetha natakaakademi.in ൽ കയറി ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകി കലാകാരന്മാര്ക്ക് ഡാറ്റാ ബാങ്കിന്റെ ഭാഗമാകാം. 20 വയസ്സിന് മുകളിലുള്ള കലാകാരന്മാര്ക്ക് പേരു ചേർക്കാം. 41 ചോദ്യങ്ങളാണ് ​ഗൂ​ഗിള് ഫോമിലുള്ളത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകി, സബ്മിറ്റ് ബട്ടൺ അമർത്തിയാൽ ഡാറ്റാ ബാങ്കിലേക്കുള്ള വിവരണ സമർപ്പണത്തിന്റെ പ്രാഥമികഘട്ടം പൂർത്തിയാകും. തുടർന്ന് അക്കാദമിയിലെ വിദഗ്ധ പാനൽ ഗൂഗിൾ ഫോം വിലയിരുത്തി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്ന് തീരുമാനിക്കും. ഈ പരിശോധനയും പൂർത്തിയായതിനുശേഷമാണ് ഡാറ്റാ ബാങ്കിലേക്ക് കലാകാരന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തുക. കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി കലാകാരന്മാര്ക്ക് ഡാറ്റാ ബാങ്കിൽ പേരു ചേർക്കാം. കലാകാരന്മാര് നേരിട്ടോ അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ വഴിയോ ഗൂഗിൾ ഫോം സബ്മിറ്റ് ചെയ്യാം. വരുംമാസങ്ങളിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കലാകാരന്മാരുടെ പ്രൊഫൈൽ പൊതുജനങ്ങൾക്ക് കാണാനാകുമെന്ന് സെക്രട്ടറി അറിയിച്ചു. ... ദേശാഭിമാനി 10 hr
ഒളിമ്പിക്സില്‍ 
അട്ടിമറി നീക്കം ; റെയിൽ ലൈനുകളില്‍ ആസൂത്രിത ആക്രമണം CC BY  —  പാരിസ് ഒളിമ്പിക്സ് ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ആതിഥേയ രാഷ്ട്രമായ ഫ്രാൻസിനെ നിശ്ചലമാക്കി റെയിൽ ലൈനുകളില് ആസൂത്രിത ആക്രമണം. ദേശീയ റെയിൽ കമ്പനിയായ എസ്എൻസിഎഫിന്റെ അതിവേഗ റെയിൽ ശൃംഖല തീയിട്ട് നശിപ്പിക്കാനാണ് വ്യാഴം രാത്രി നീക്കമുണ്ടായത്. അറ്റ്ലാന്റിക്, നോർഡ്, എസ്റ്റ് എന്നിവിടങ്ങളില് ഒരേസമയം തീപടര്ന്ന് പാളത്തില് കേടുപാടുണ്ടായി. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലും ഇതേസമയം തീവയ്പ് ശ്രമമുണ്ടായി. റെയിൽ സ്തംഭനം എട്ടുലക്ഷത്തിൽപ്പരം ആളുകളെ ബാധിച്ചു. ഗതാഗതം വെള്ളി വൈകിട്ടോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. പൂർവസ്ഥിതിയിലെത്താൻ ദിവസങ്ങളെടുക്കും. രാജ്യാന്തര സർവീസായ യൂറോസ്റ്റാറിന്റെ നാലിലൊന്ന് സർവീസുകളും നിർത്തി. ഒളിമ്പിക്സിനെത്തിയ അത്ലീറ്റുകളുടെയടക്കം യാത്ര തടസ്സപ്പെട്ടു. അത്ലീറ്റുകൾക്കായി ഏർപ്പെടുത്തിയ നാല് അതിവേഗ ട്രെയിനിൽ രണ്ടെണ്ണം അറ്റ്ലാന്റിക് സ്റ്റേഷനിലൂടെ കടന്നുപോകേണ്ടിയിരുന്നു. ജർമനിയിൽനിന്ന് ട്രെയിനിൽ വരികയായിരുന്ന രണ്ട് അത്ലീറ്റുകളുടെ യാത്ര ബെൽജിയത്തിൽ എത്തിയപ്പോഴേക്കും മുടങ്ങി. ഇവർക്ക് മത്സരത്തിൽ പങ്കെടുക്കാനായേക്കില്ല. ഒളിമ്പിക്സ് ഉദ്ഘാടനത്തിനായി പാരിസ് കനത്ത സുരക്ഷാവലയത്തിലിരിക്കെയുള്ള ആക്രമണം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ പ്രതിരോധത്തിലാക്കി. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് ഉദ്ഘാടനം സ്റ്റേഡിയത്തിന് പുറത്ത് നഗരത്തിലാകമാനം പടരുംവിധമുള്ള സംഘടാനം ഒരുക്കിയിരിക്കവെയാണ് ലോകത്തെയാകെ ആശങ്കയിലാക്കിയ ആക്രമണം. വിവിധ രാജ്യങ്ങളിൽനിന്നായി 10,714 അത്ലീറ്റുകളാണ് ന​ഗരത്തിലുള്ളത്.സംഭവത്തെ തുടർന്ന് ഒളിമ്പിക്സ് ഉദ്ഘാടന വേദിയിലടക്കം സുരക്ഷ ശക്തമാക്കി. വടക്ക്, വടക്കുപടിഞ്ഞാറ്, കിഴക്ക് മേഖലകളിൽനിന്ന് പാരിസിലേക്കുള്ള റെയിൽ ഗതാഗതം സ്തംഭിപ്പിക്കാനാണ് നീക്കമുണ്ടായെന്ന് എസ്എൻസിഎഫ് അറിയിച്ചു. അതിവേഗ റെയിൽ ശൃംഖല ലക്ഷ്യമിട്ട് ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്ന് ഫ്രാൻസ് ഗതാഗത മന്ത്രി പാട്രിസ് വെർഗ്രീറ്റ് പറഞ്ഞു. ഒളിമ്പിക്സ് ഒരുക്കം അട്ടിമറിക്കാൻ നേരത്തേയും ശ്രമങ്ങളുണ്ടായെന്നാണ് പൊലീസ് പറയുന്നത്. സുരക്ഷയ്ക്കായി ജർമനി, സ്വിറ്റ്സർലാൻഡ് അതിർത്തിയിലുള്ള ബേസൽ മുൽഹൗസ് വിമാനത്താവളം ഒഴിപ്പിച്ചു. യൂറോപ്പിലെതന്നെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ പാരിസിലെ നോർഡിലടക്കം വലിയ ജനക്കൂട്ടമുണ്ടായി. അതിനിടെ, ഉദ്ഘാടന ചടങ്ങില് അതിഥിയായി എത്തിയ ബ്രസീൽ മുൻഫുട്ബോൾ താരത്തെ കൊള്ളയടിച്ചതായി റിപ്പോർട്ട്. ... ദേശാഭിമാനി 16 hr
അധികാരപരിധി ; ഗവർണർമാരുടെ തെറ്റിദ്ധാരണ മാറ്റണം : കേരളം CC BY  —  ന്യൂഡൽഹി ഗവർണർമാർക്ക് സ്വന്തം അധികാരങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണ അടിയന്തിരമായി നീക്കിക്കൊടുക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ മാസങ്ങൾ പിടിച്ചുവെച്ച ശേഷം രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടിക്കെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കേരളം ആവശ്യം ഉന്നയിച്ചത്. നിയമസഭ പാസാക്കിയ നിരവധി ബില്ലുകൾ ഗവർണർ അംഗീകാരം നൽകാതെ പിടിച്ചുവെച്ചിരിക്കുകയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷൻ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. രണ്ട് ബില് 23 മാസമായി പിടിച്ചുവെച്ചിരിക്കുന്നു. ഒരു ബില്ലിൽ 15 മാസമായും മറ്റൊരു ബില്ലിൽ 13 മാസമായും ബാക്കിയുള്ള ബില്ലുകളിൽ 10 മാസത്തിലേറെയായും നടപടിയില്ല. ഭരണഘടനയെ അപഹസിക്കുന്ന സമീപനമാണിത്. സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാരുടെ തീരുമാനം സംബന്ധിച്ച് കോടതി വ്യക്തമായ മാർഗരേഖ പുറപ്പെടുവിക്കണം. ഇക്കാര്യം പരിശോധിക്കാമെന്ന് കോടതി നേരത്തെ ഉറപ്പ് നൽകിയിട്ടുള്ളതാണ്–- കെ കെ വേണുഗോപാൽ ഓർമിപ്പിച്ചു. നാല് ബില്ലുകൾക്ക് അംഗീകാരം നൽകാതെ രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണം, നടപടി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണം, കാരണം അറിയിക്കാതെ ബില്ലുകളുടെ അംഗീകാരം പിടിച്ചുവെച്ച രാഷ്ട്രപതിയുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം–- തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്. സർവകലാശാലകൾ, സഹകരണസംഘങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമഭേദഗതികൾ ഉൾപ്പെടുന്ന പ്രധാനബില്ലുകളാണ് ഗവർണർ മാസങ്ങൾ പിടിച്ചുവെച്ചത്. ഗവർണറുടെ നിഷ്ക്രിയത്വം ചോദ്യം ചെയ്ത് സംസ്ഥാനസർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയും ഗവർണർക്ക് നോട്ടീസ് അയയ്ക്കുകയും ചെത്തു. ഇതിനുപിന്നാലെയാണ് ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ടത്. ബം​ഗാള് ​ഗവര്ണറുടെ നടപടിയിലും നോട്ടീസ് ബില്ലുകൾ പിടിച്ചുവെക്കുകയും കോടതി ഇടപെടൽ ഉണ്ടായപ്പോൾ രാഷ്ട്രപതിക്ക് വിടുകയും ചെയ്ത പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസിന്റെ നടപടി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ നൽകിയ ഹർജിയിലും സുപ്രീംകോടതി നോട്ടീസ് അയച്ചു. സമാനമായ വിഷയം കൈകാര്യം ചെയ്യുന്ന ഹർജികളായതിനാൽ കോടതി പരിഗണിക്കേണ്ട നിയമപ്രശ്നങ്ങൾ സംബന്ധിച്ച് സംയുക്തമായി കുറിപ്പ് തയ്യാറാക്കാൻ കേരളത്തിനും പശ്ചിമബംഗാളിനും ചീഫ് ജസ്റ്റിസ് നിർദേശം നൽകി. കോടതി പരിഗണിക്കേണ്ട നിയമപ്രശ്നങ്ങൾ തയ്യാറാക്കാമെന്ന് കെ കെ വേണുഗോപാലും ബംഗാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ്ഗുപ്തയും അറിയിച്ചു. ... ദേശാഭിമാനി 16 hr
ധനകാര്യ സ്ഥാപനത്തിലെ തട്ടിപ്പ്‌ ; പ്രതിയെ കുരുക്കിയത്‌
പൊലീസിന്റെ ചടുല നീക്കം CC BY  —  തൃശൂർ ധനകാര്യ സ്ഥാപനത്തിൽനിന്ന് പണം തട്ടി മുങ്ങിയ ധന്യയെ കുരുക്കിയത് പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടൽ. മണപ്പുറം ഫിനാൻസിന്റെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്ന കോംപ്ടക് ആൻഡ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ തട്ടിപ്പ് സംബന്ധിച്ച് പരാതി കിട്ടിയ ഉടൻ ധന്യയുടെ സ്വദേശമായ കൊല്ലം കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇതോടെ ഗത്യന്തരമില്ലാതെ ഇവർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കമ്പനി മേധാവി സുശീൽ പൂക്കാട്ടിന്റെ പരാതിയിൽ കൊല്ലം തിരുമുല്ലവാരത്ത് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്ത് ധന്യയുടെ നീക്കങ്ങൾ മനസ്സിലാക്കി. പൊലീസ് വലവിരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. തൃശൂരിൽനിന്നുള്ള സംഘം യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാൻ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഏപ്രിൽ മുതൽ സ്ഥാപനത്തിൽനിന്ന് വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽനിന്ന് ധന്യ 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആദ്യം കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ 19.94 കോടി തട്ടിയെടുത്തതായി കണ്ടെത്തി. ബന്ധുക്കളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയച്ചതായാണ് വിവരം. പിടിയിലാവുമെന്ന് മനസ്സിലാക്കി ശാരീരിക ബുദ്ധിമുട്ടെന്നു പറഞ്ഞ് ഓഫീസിൽനിന്ന് മുങ്ങുകയായിരുന്നു. ധന്യ ഒരു വർഷമായി വലപ്പാട് തിരുപഴഞ്ചേരി ക്ഷേത്രത്തിനു വടക്കുഭാഗത്ത് പുതിയ വീടുവച്ച് താമസിക്കുകയാണ്. പ​ണം വിനിയോഗിച്ചത്
ആഡംബര ജീവിതത്തിന് വെള്ളി വൈകിട്ട് 5.15ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു യുവതി എത്തി. സ്വയം പരിചയപ്പെടുത്തിയപ്പോൾ പൊലീസുകാർ പകച്ചു. പൊലീസ് അന്വേഷിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെന്നായിരുന്നു വെളിപ്പെടുത്തൽ. അതോടെ സ്റ്റേഷനിലുണ്ടായിരുന്ന വനിതാ പൊലീസ് യുവതിക്ക് വലയം തീർത്തു. തൃശൂർ വലപ്പാടുള്ള സ്വകാര്യ ധനസ്ഥാപനത്തിൽ നിന്ന് 19.94 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരി കൊല്ലം നെല്ലിമുക്ക് എംസിആർഎ 31 പൊന്നമ്മ വിഹാറിൽ ധന്യാ മോഹൻ (40)ആയിരുന്നു ആ യുവതി. പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെയാണ് പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ചത്. ധന്യയുടെ കുടുംബം ഒളിവിലാണ്. തട്ടിപ്പിൽ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. അച്ഛനമ്മമാരെയും അടുത്ത ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. തട്ടിയെടുത്ത ​പ​ണം ആഡംബര ജീവിതത്തിനായാണ് ഉപയോഗിച്ചത്. നെല്ലിമുക്കിൽ കുടുംബവീടിനോട് ചേർന്ന് ഇരുനില വീട് നിർമിച്ചു. തൃശൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട് വാങ്ങി. തിരുവനന്തപുരത്തും വീട് വാങ്ങി. ... ദേശാഭിമാനി 17 hr
വൈദ്യുതി കണക്ഷന്‍ ഇനി 7 ദിവസത്തിനകം ; ചെറുകിട വ്യവസായങ്ങള്‍ക്ക് വീട്ടിലെ കണക്ഷന്‍
 CC BY  —  തിരുവനന്തപുരം വൈദ്യുതി കണക്ഷനെടുക്കാനും ബില്ലടക്കാതെ വിഛേദിച്ചാൽ പണമടച്ച് പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ വേ​ഗത്തിലാക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ തീരുമാനം. അപേക്ഷ നൽകി ഏഴ് ദിവസത്തിനകം കണക്-ഷൻ ലഭ്യമാക്കണം. ഇതിനായി ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്ത് ഉത്തരവിറങ്ങി. കെഎസ്ഇബിയുടെ സേവനങ്ങൾക്ക് ഓൺലൈൻ ഉപയോ​ഗപ്പെടുത്തണമെന്നതും പ്രധാന നിർദേശമാണ്. അപേക്ഷയിൽ ഏഴുദിവസത്തിനകം നടപടിയെടുക്കണം. പ്രയാസമേറിയ സ്ഥലങ്ങളിൽ ഒരുമാസംവരെ സമയമെടുക്കാം. അപേക്ഷ നൽകി 45 ദിവസത്തിനകം ഉദ്യോ​ഗസ്ഥൻ വീട്ടിലെത്തി വൈദ്യുതി തൂണടക്കമുള്ള ഉപകരണങ്ങളുടെ തുക അറിയിക്കണം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ നാല് കിലോവാട്ട് വരെമാത്രമാണ് ഉപയോഗമെങ്കിൽ വീട്ടിലെ കണക്-ഷൻ ഉപയോഗിക്കാം. അതിന് പ്രത്യേക വാണിജ്യകണക്-ഷൻ എടുക്കേണ്ട. കൂടുതൽ വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾ തുടങ്ങാനും പുതിയ കോഡിൽ നിർദേശമുണ്ട്. അധിക ലോഡിന്റെ ഉപയോ​ഗലംഘനത്തിന് മീറ്ററിൽ രേഖപ്പെടുത്തിയത് മാത്രം കണക്കിലെടുത്താകണം പിഴ. സർക്കാരിന്റെ ഊർജനയത്തിന് പിന്തുണയായി ബഹുനില കെട്ടിടങ്ങളിൽ വൈദ്യുതി ചാർജിങ് യൂണിറ്റ് സ്ഥാപിക്കും. വാടകകെട്ടിടങ്ങളിലെ സെക്യുരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമായി കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും രേഖകൾ സൂക്ഷിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റിന് പ്രത്യേക അക്കൗണ്ടും രൂപീകരിക്കാം. ... ദേശാഭിമാനി 17 hr
കരാർ റദ്ദാക്കി ; കേരളത്തിന്‌ കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകില്ല CC BY  —  തിരുവനന്തപുരം സംസ്ഥാനത്തിനു കുറഞ്ഞനിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ അപ്പലേറ്റ് ട്രിബ്യൂണൽ റദ്ദാക്കി. കേരളത്തിന് അർഹതപ്പെട്ട ദീർഘകാല കരാർപ്രകാരമുള്ള വൈദ്യുതി കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഉൾപ്പെടെയുള്ള കമ്പനികൾ നൽകിയ ഹർജിയിലാണ് ട്രിബൂണൽ വിധി. നിയമോപദേശം തേടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു. യൂണിറ്റിന് നാലുരൂപ 29 പൈസക്ക് മൂന്നു കമ്പനികളിൽനിന്ന് 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ. 2014ൽ ഒപ്പിട്ട കരാർ പ്രകാരം 2016 മുതൽ സംസ്ഥാനം വൈദ്യുതി വാങ്ങിതുടങ്ങി. എന്നാൽ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2023 മെയ് മുതൽ ഇവരിൽനിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ വിലക്കിയിരുന്നു. വേനൽസമയത്ത് സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് വീണു. 2003ലെ വൈദ്യുതി നിയമം 108–-ാം വകുപ്പ് പ്രകാരം സർക്കാരിൽനിന്നും ലഭിച്ച നിർദ്ദേശം അനുസരിച്ചാണ് റെഗുലേറ്ററി കമീഷൻ റദ്ദാക്കിയ ഉത്തരവ് പുനഃസ്ഥാപിച്ചത്. എന്നാൽ പഴയ നിരക്കിൽ വൈദ്യുതി നൽകാനാവില്ലെന്ന് പറഞ്ഞ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയും സ്വകാര്യകമ്പനികളായ ജിണ്ടാൽ പവർ ലിമിറ്റഡ്, ജിണ്ടാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ് ട്രിബ്യൂണലിനെ സമീപിയ്ക്കുകയായിരുന്നു. നേരത്തെ കരാർ റദ്ദാക്കിയപ്പോൾ 1200 കോടി രൂപ അധികംമുടക്കി കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കിയത്. ... ദേശാഭിമാനി 17 hr
കേന്ദ്രം അനുമതി നൽകുന്നില്ല ; പുതിയ റേഷൻകാർഡുകാർ 
കാസ്‌പിന്‌ പുറത്ത്‌ CC BY  —  തിരുവനന്തപുരം സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുമതി നൽകാത്തതിനാൽ പുതിയ റേഷൻകാർഡുടമകളെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ചേർക്കാനാകുന്നില്ല. 2018നുശേഷം അനുവദിച്ച റേഷൻകാർഡുകളിൽ ഉൾപ്പെട്ടവർക്കാണ് പദ്ധതിയിൽ ചേരാനാകാത്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജും സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസും കേന്ദ്ര സർക്കാരിനു കത്തുനൽകിയിരുന്നു. വർഷം 1500 കോടി രൂപ ചെലവു വരുന്ന പദ്ധതിക്കു കേന്ദ്ര സഹായമായി 150 കോടിയോളം രൂപ മാത്രമാണ് ലഭിക്കുന്നത്. ബാക്കി തുക മുഴുവൻ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 42 ലക്ഷം കുടുംബങ്ങളാണ് നിലവിൽ പദ്ധതിയിലുള്ളത്. ഒരു കുടുംബത്തിന് വിഹിതം കണക്കാക്കിയിരിക്കുന്നത് 1052 രൂപയാണ്. ഇതിൽ 22 ലക്ഷം കുടുംബങ്ങൾക്കുള്ള വിഹിതത്തിന്റെ 60 ശതമാനം മാത്രമാണ് കേന്ദ്രം നൽകുന്നത്. ബാക്കിതുക ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരും. 22 ലക്ഷം കുടുംബങ്ങളുടെ വിഹിതം മാത്രമേ നൽകാനാകൂവെന്നാണ് കേന്ദ്ര നിലപാട്. എഎവൈയും മുൻഗണനാ റേഷൻകാർഡുമുള്ള കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ നിരന്തരം ഉന്നയിക്കുന്നത്. കഴിഞ്ഞവർഷം മാത്രം ആറര ലക്ഷം പേർക്കാണ് പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിച്ചത്. ... ദേശാഭിമാനി 17 hr
സിഎംആർഎൽ ; മുഖ്യമന്ത്രിയെ ബന്ധപ്പെടുത്താൻ ഒന്നുമില്ല; ഹർജി തള്ളണമെന്ന്‌ സർക്കാർ CC BY  —  കൊച്ചി സിഎംആർഎൽ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുത്താൻ ഒന്നുമില്ലെന്നും രാഷ്ട്രീയപ്രേരിതമായ ഹർജി തള്ളണമെന്നും സർക്കാർ ഹെെക്കോടതിയിൽ. മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതല്ല. വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നും സർക്കാരിനുവേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം. മുഖ്യമന്ത്രിക്കു മുന്നിലെത്തുന്ന അപേക്ഷകളിൽ ‘ഉചിതനടപടി എടുക്കുക’ എന്ന് നിർദേശിച്ച് അതത് വകുപ്പിലേക്ക് കെെമാറുന്നത് സ്വാഭാവിക നടപടിക്രമമാണ്. ഒരുതരി ധാതുപോലും ഖനനം ചെയ്യാൻ എൽഡിഎഫ് സർക്കാർ സ്വകാര്യമേഖലയ്ക്ക് അനുമതി നൽകിയിട്ടില്ല. സ്വകാര്യമേഖലയിൽ ഖനനം അനുവദിക്കില്ലെന്ന് 2007ൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിത നിലപാട് എടുത്തതാണ്. സിഎംആർഎൽ കമ്പനിയുടെ ഖനനാനുമതി ആവശ്യം 2010ൽ എൽഡിഎഫ് സർക്കാർ തള്ളിയിരുന്നു. സ്വകാര്യ കമ്പനിക്ക് ഖനനാനുമതി നൽകിയിട്ടുള്ളത് യുഡിഎഫ് സർക്കാരുകളാണ്. എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഭരിക്കുമ്പോഴാണ് സിഎംആർഎല്ലിന് കരിമണൽ ഖനനാനുമതി നൽകിയത്. സിഎംആർഎൽ കരിമണൽ ഖനനത്തിനുവേണ്ടി കെഎസ്ഐഡിസിയുമായി ചേർന്ന് കേരള റെയർ എർത്ത്സ് ആൻഡ് മിനറൽസ് ലിമിറ്റഡ് (കെആർഇഎംഎൽ) കമ്പനി രൂപീകരിച്ചതും യുഡിഎഫ് കാലത്താണ്. സ്വകാര്യ കമ്പനികൾ തമ്മിലുള്ള കരാർ ഇടപാടാണ് സിഎംആർഎല്ലും എക്സാലോജിക്കും തമ്മിൽ. ഇല്ലാത്ത സേവനത്തിന് പണം നൽകിയെന്ന ആരോപണം കെട്ടിച്ചമച്ചതാണ്. ഇത്തരമൊരു പരാതി സിഎംആർഎല്ലിന് ഇല്ല. ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിൽ പിഴവുണ്ടോയെന്ന് മറ്റൊരു അപ്പലേറ്റ് അതോറിറ്റി ഇതേവരെ പരിശോധിച്ചിട്ടില്ല. സിഎംആർഎല്ലിനായി യുഡിഎഫ് സർക്കാരുകൾ നൽകിയ അനുമതികൾ വ്യക്തമായിരിക്കെ, സ്വന്തം പാളയത്തെയാണ് ഈ ഹർജിയിലൂടെ കുഴൽനാടൻ ലക്ഷ്യമിടുന്നത്–- ഡിജിപി വിശദീകരിച്ചു. ജസ്റ്റിസ് കെ ബാബു 29ന് ഹർജിയിൽ വീണ്ടും വാദം കേൾക്കും. ... ദേശാഭിമാനി 17 hr
സതീശൻ അധികാരത്തിൽ കെെയിടേണ്ട ; തുറന്നടിച്ച്‌ സുധാകരൻ CC BY  —  തിരുവനന്തപുരം കെപിസിസി അധ്യക്ഷനെ മൂലയ്ക്കിരുത്തി കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ശക്തമായി പ്രതികരിച്ച് കെ സുധാകരനും കൂട്ടരും. ‘ അധികാരത്തിൽ കൈകടത്തിയാൽ നിയന്ത്രിക്കാൻ അറിയാ ’ മെന്ന് മുന്നറിയിപ്പുനൽകിയ സുധാകരൻ കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ നേതാക്കൾ ആഞ്ഞടിച്ച കാര്യവും സ്ഥിരീകരിച്ചു. വിമർശനം വാർത്തയായതോടെ തിരുവനന്തപുരത്ത് വെള്ളിയാഴ്ച ചേർന്ന മിഷൻ 25 യോഗം വി ഡി സതീശൻ ബഹിഷ്കരിച്ചു. ഹൈക്കമാൻഡ് തീരുമാനം പറയാതെ ഇനിയുള്ള മിഷൻ 25 യോഗങ്ങളിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ്. വിഷയത്തിൽ എഐസിസി ഇടപെട്ടേക്കും. സുധാകരനെ നീക്കണമെന്ന വാദത്തിന് ശക്തി കൂട്ടിയിരിക്കുകയാണ് സതീശനും കൂട്ടരും. വയനാട് തീരുമാനങ്ങളെ ചൊല്ലിയാണ് രൂക്ഷമായ തർക്കം. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല വി ഡി സതീശന് നൽകിയിരുന്നു. അവസരം ഉപയോഗിച്ച് ഡിസിസികളെ നേരിട്ട് നിയന്ത്രിക്കാൻ സതീശൻ ശ്രമിച്ചതും സ്വന്തം നിലയിൽ സർക്കുലർ ഇറക്കിയതുമാണ് സുധാകരനൊപ്പമുള്ളവരെ ചൊടിപ്പിച്ചത്. ജില്ലാചുമതല നൽകിയ ചില നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറിമാരേക്കാൾ മുകളിലാണെന്ന വിധം ഇടപെട്ടതും പ്രശ്നമായി. ഇതോടെയാണ് സുധാകരനൊപ്പമുള്ള ജയന്ത്, എം ലിജു, ടി യു രാധാകൃഷ്ണൻ, നസീർ എന്നിവർ യോഗം വിളിച്ചത്. സുധാകരൻ ഡൽഹിയിൽ നിന്ന് ഓൺലൈനായി പങ്കെടുത്തു. ‘സൂപ്പർ പ്രസിഡൻ്റ് ’ ചമയുന്നു, വയനാട് തീരുമാനങ്ങളുടെ വാർത്ത ചോർത്തി തുടങ്ങി യോഗത്തിൽ പങ്കെടുത്ത 20 ലധികം ഭാരവാഹികളും പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. സതീശൻ നൽകിയ വാട്സാപ്പ് സന്ദേശത്തിനു പിന്നാലെ കെപിസിസി വിശദമായ മാർഗരേഖ ഡിസിസികൾക്ക് അയച്ചതും പാർട്ടിയിലെ ഏറ്റുമുട്ടലിന്റെ ഭാഗമാണ്. വിമർശത്തിൽ 
അരിശം, ഡിസിസി 
യോഗം ബഹിഷ്കരിച്ച് സതീശൻ തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തെ തുടർന്ന് ഡിസിസി യോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബഹിഷ്കരിച്ചതിൽ കോൺഗ്രസിൽ അമർഷം. സതീശന്റെ നടപടി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞതോടെ വിഷയം കൂടുതൽ വഷളായി. പ്രതിപക്ഷ നേതാവിന്റേത് സമാന്തര രാഷ്ട്രീയ പ്രവർത്തനമാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി അടിയന്തര ഭാരവാഹി യോഗത്തിൽ വിമർശനമുയർന്നിരുന്നു. ജനറൽ സെക്രട്ടറിമാരായ എം എം നസീറും പഴകുളം മധുവുമാണ് സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. ഇതാണ് സതീശനെ ചൊടിപ്പിച്ചത്. വയനാട് ചിന്തൻശിബിരിലെ തീരുമാനങ്ങൾ യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ സതീശനെയാണ് നിശ്ചയിച്ചിരുന്നത്. ഹൈക്കമാൻഡ് തീരുമാനമെടുക്കും വരെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് സതീശൻ. കെപിസിസി യോഗത്തിൽ വിമർശനം ഉണ്ടായത് വാർത്തയാകേണ്ട കാര്യം എന്താണെന്ന് വെള്ളിയാഴ്ച വൈകിട്ട് വി ഡി സതീശൻ പ്രതികരിച്ചു. യോഗത്തിന് അകത്ത് പറഞ്ഞതും പറയാത്തതും പുറത്തുപറഞ്ഞത് ആരാണെന്ന് നേതൃത്വത്തിൽ ഇരിക്കുന്നവർ അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു. ... ദേശാഭിമാനി 17 hr
വിദേശസഹകരണച്ചുമതലയിൽ കെ വാസുകിയുടെ നിയമനം ; വിവാദത്തിന്‌ പിന്നിൽ ഗൂഢാലോചന CC BY  —  തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം വിദേശ സഹകരണത്തിന് നോഡൽ ഓഫീസറെ സംസ്ഥാനത്തു നിയമിച്ചത് വിവാദമാക്കുന്നതിനു പിന്നിൽ ഗൂഢാലോചന. കേരളം ഭരണ​ഘടനാലംഘനം നടത്തിയെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയും വിദേശകാര്യ വക്താവിന്റെ വാർത്താസമ്മേളനത്തിലെ പരാമർശവും വ്യക്തമാക്കുന്നത് അതാണ്. കേരള സർക്കാർ കേന്ദ്രസർക്കാരിന്റെ അധികാരത്തിൽ കൈകടത്തുന്നുവെന്ന പ്രതീതിയുണ്ടാക്കാനായിരുന്നു ശ്രമം ജൂലൈ 20ന് ആണ് ടൈംസ് ഓഫ് ഇന്ത്യയിൽ ‘വാസുകിയെ കേരള സർക്കാർ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു’ എന്ന വാർത്ത വരുന്നത്. ഇതോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുൻ വിദേശസഹമന്ത്രി വി മുരളീധരനും കേരളം ഭരണഘടനാലംഘനം നടത്തിയെന്ന് ആരോപിച്ചു. അടുത്തദിവസം ബിജെപി മുഖപത്രം ഒന്നാംപേജിലെ പ്രധാന വാർത്തയാക്കി. തെറ്റായ വാർത്തയാണെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തോടെ അവസാനിക്കേണ്ടിയിരുന്ന വിഷയം കഴിഞ്ഞദിവസം ഡൽഹിയിൽ വിദേശകാര്യ വക്താവിന്റെ പ്രതിവാര വാർത്താസമ്മേളനത്തിലും എത്തിച്ചു. എന്താണ് വാസ്തവം 2016 മെയ് 11ന് ലോക്സഭയിൽ കൻവർ ഭരതേന്ദ്രയുടെ ചോദ്യത്തിന് വിദേശ സഹമന്ത്രി വി കെ സിങ് നൽകിയ മറുപടി: " കയറ്റുമതികളും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾക്ക് സൗകര്യംചെയ്തു കൊടുക്കാനും ഏകോപിപ്പിക്കാനുമായി വിദേശ മന്ത്രാലയം 2014 ഒക്ടോബറിൽ സ്റ്റേറ്റ്സ് ഡിവിഷൻ തുടങ്ങിയിരുന്നു. ഡിവിഷന്റെ മുൻകൈയിൽ, വിദേശത്തുള്ള മിഷനുകൾ/പോസ്റ്റുകളുമായി ബന്ധപ്പെടാനുള്ള നോഡൽ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്’. ഈ മറുപടി വിദേശമന്ത്രാലയ വെബ്സൈറ്റിൽ ഇപ്പോഴുമുണ്ട്. വിദേശ സർവീസിൽനിന്ന് വിരമിച്ച വേണു രാജാമണിയെ സംസ്ഥാന സർക്കാർ 2021 സെപ്തംബർ 15ന് ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി വിദേശ സഹകരണച്ചുമതലയിൽ നിയമിച്ചു. അദ്ദേഹത്തിന്റെ കാലാവധികഴിഞ്ഞതോടെ 2023 സെപ്തംബർ 28ന് ഐഎഎസ് ഉദ്യോഗസ്ഥനായ സുമൻ ബില്ലയ്ക്ക് അധികചുമതല നൽകി. അദ്ദേഹത്തിനു പകരമാണ് ഈമാസം 15ന് കെ വാസുകിയെ നിയമിച്ചത്. ഈ നോഡൽ ഓഫീസറെയാണ് ‘ വിദേശകാര്യ സെക്രട്ടറി’യായി അവതരിപ്പിച്ചത്. ... ദേശാഭിമാനി 17 hr
ഗവര്‍ണര്‍ക്ക് വീണ്ടും പ്രഹരം ; 2 സെർച്ച് കമ്മിറ്റിക്ക്‌ 
കൂടി സ്റ്റേ CC BY  — കൊച്ചി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെയും കാർഷിക സർവകലാശാലയിലെയും വൈസ് ചാൻസലർ നിയമനത്തിന് സെനറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താതെ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ ആറ് സെർച്ച് കമ്മിറ്റികളാണ് കോടതി തുടർച്ചയായി സ്റ്റേ ചെയ്തത്. സെർച്ച് കമ്മിറ്റികളെല്ലാം സ്റ്റേ ചെയ്തതോടെ ചാൻസലർകൂടിയായ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് കനത്ത പ്രഹരമായി. നേരത്തേ കേരള, എംജി, മലയാളം, ഫിഷറീസ് (കുഫോസ്) സർവകലാശാലകളുടെ സെർച്ച് കമ്മിറ്റികളാണ് സ്റ്റേ ചെയ്തത്. സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാൻ ചാൻസലർക്കുള്ള നിയമപരമായ അധികാരം വ്യക്തമാക്കി റിപ്പോർട്ട് നൽകാനും ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു. കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗങ്ങളായ പ്രൊഫ. പി കെ സുരേഷ് കുമാർ, എൻ കൃഷ്ണദാസ് എന്നിവരും ഓപ്പൺ സർവകലാശാലയ്ക്കുവേണ്ടി അഡ്വ. ബിജു കെ മാത്യുവും ഡോ. കെ ശ്രീവത്സനും നൽകിയ ഹർജികളിലാണ് സ്റ്റേ. കുഫോസ് സെർച്ച് കമ്മിറ്റി ജൂലെെ 18നും കേരള, എംജി, മലയാളം സെർച്ച് കമ്മിറ്റികൾ 19നുമാണ് സ്റ്റേചെയ്തത്. മാനദണ്ഡങ്ങൾ മറികടന്നാണ് ഇവിടങ്ങളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് ജൂൺ 28ന് ഗവർണർ വിജ്ഞാപനം ഇറക്കിയത്. സെർച്ച് കമ്മിറ്റികളിൽ ഉണ്ടായിരുന്നത് യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമായിരുന്നു. വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് മൂന്നുപേരെ നിയമിച്ചും അതിൽ ഒരാളെ കൺവീനറാക്കിയുമായിരുന്നു അസാധാരണ നീക്കം. യുജിസി, സർവകലാശാല ചട്ടപ്രകാരമല്ലാതെയുള്ള സെർച്ച് കമ്മിറ്റി രൂപീകരണം നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബില്ലുകളില് അടയിരിക്കല് ;​രാജ്ഭവൻ മറുപടി നല്കണം സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാതെ മാസങ്ങൾ പിടിച്ചുവച്ചശേഷം രാഷ്ട്രപതിക്ക് വിട്ട ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്. കേരളസർക്കാരിന്റെ ഹർജിയിൽ ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറിക്കും നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ആഗസ്ത് 20ന് ഹർജിയിൽ വിശദമായി വാദം കേൾക്കും. ... ദേശാഭിമാനി 18 hr
വീണ്ടും ട്രക്ക്‌ സിഗ്നൽ മാത്രം ; തിരച്ചിൽ തുടരും CC BY  —  അങ്കോള പ്രതീക്ഷകൾ അകലെ. 11–-ാം നാളിലും അർജുൻ കാണാമറയത്തുതന്നെ. വെള്ളിയാഴ്ച തിരച്ചിലിൽ ട്രക്കിന്റെ കൂടുതൽ മിഴിവുള്ള ഐ ബോർഡ് റഡാർ സിഗ്നൽ നാലാം പോയിന്റിൽ കിട്ടിയെന്ന് ദൗത്യസംഘം പറഞ്ഞു. വ്യാഴാഴ്ച മൂന്നാം പോയിന്റിലായിരുന്ന ട്രക്ക് തെന്നിനീങ്ങിയതാകാമെന്നാണ് നിഗമനം. വൈകിട്ട് അഞ്ചരയോടെ തിരച്ചിൽ നിർത്തി. കണ്ടെത്തിയ പുതിയ സിഗ്നൽ ട്രക്കാണെന്ന് ഏതാണ്ട് ഉറപ്പിക്കാമെന്ന് കലക്ടർ ലക്ഷ്മിപ്രിയയും എസ്പി എം നാരായണയും പറഞ്ഞു. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയും മുങ്ങൽവിദഗ്ധരെ വെള്ളിയാഴ്ചയും കുഴപ്പിച്ചു. ഒഴുക്ക് ആറു നോട്സിൽനിന്ന് ഏഴായി വർധിച്ചു. ആർക്കും പുഴയിൽ ഇറങ്ങാനായില്ല. തെർമൽ പരിശോധനയിൽ മനുഷ്യശരീരത്തിന്റെ സാന്നിധ്യവും കിട്ടിയില്ല. ഐ ബോർഡ് റഡാർ മാത്രം നിരീക്ഷണ പറക്കൽ നടത്തി. പുഴയ്ക്ക് നടുവിൽ മൺകൂനയ്ക്ക് സമീപമാണ് പുതിയ സിഗ്നൽ കണ്ടെത്തിയത്. ഇതു കേന്ദ്രീകരിച്ചാകും പുതിയ തിരച്ചിൽ. അതിനായി കൂടുതൽ ഉപകരണങ്ങൾ ബംഗളൂരുവിൽ നിന്നെത്തിക്കും. മുങ്ങൽ വിദഗ്ധർക്കായി പോൺടൂൺ ബ്രിഡ്ജ് (ചങ്ങാടപ്പാലം) സജ്ജമാക്കും. ആവശ്യമെങ്കിൽ മത്സ്യതൊഴിലാളികളുടെ സഹായം തേടുമെന്ന് എസ്പി അറിയിച്ചു. മേഖലയിൽ മൂന്നുദിവസംകൂടി ഓറഞ്ച് അലർട്ട് തുടരുന്നതിനാൽ അടിയൊഴുക്ക് ഇനിയും കൂടും. ട്രക്കുള്ള സ്ഥലം കണ്ടെത്തിയെങ്കിലും മനുഷ്യസാന്നിധ്യം ഉറപ്പില്ലാത്തതിനാൽ ദൗത്യം തുടരുന്നതിൽ നാവികസേനയ്ക്കും കർണാടക സർക്കാരിനും താൽപര്യമില്ല. അതേസമയം വെള്ളിയാഴ്ചത്തെ അവലോകന യോഗത്തിൽ തിരച്ചിൽ തുടരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിലപാടെടുത്തതോടെ കർണാടക അധികൃതരും അതിനൊപ്പംനിന്നു. സാധ്യമായതെല്ലാം ചെയ്യും: 
മന്ത്രി റിയാസ് അർജുനടക്കം കാണാതായ മൂന്നുപേർക്കായി സാധ്യമായ എല്ലാ തിരച്ചിലും തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പുതിയ ഉപകരണങ്ങൾ എത്തിക്കും. ദുഷ്കരമായ കാലാവസ്ഥയാണ് പ്രധാന തിരിച്ചടി. –- അങ്കോളയിൽ അവലോകന യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. എം കെ രാഘവൻ എംപി, എംഎൽഎമാരായ കെ എം സച്ചിൻദേവ്, ലിൻഡോ ജോസഫ്, എ കെ എം അഷ്റഫ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. മന്ത്രി എ കെ ശശീന്ദ്രൻ രാത്രിയോടെ അങ്കോളയിലെത്തി. ... ദേശാഭിമാനി 18 hr
ഒളിമ്പിക്‌സ്‌ ദീപം തെളിഞ്ഞു ; കണ്ണും കാതും ‘വെളിച്ചത്തിന്റെ നഗരത്തിലേക്ക്‌’ CC BY  — പാരിസ് ഈഫൽ ഗോപുരം സാക്ഷി. സെൻ നദിയുടെ ഹൃദയത്തിലൂടെ ഒഴുകിയെത്തിയ അത്ലീറ്റുകൾ ഒറ്റ മനസ്സോടെ സംഗമിച്ചപ്പോൾ പാരിസിൽ ദീപം തെളിഞ്ഞു. അതിന്റെ പ്രകാശം ലോകമാകെ പരന്നു. നൂറ്റാണ്ടിനുശേഷം വിപ്ലവമണ്ണിലെത്തിയ ഒളിമ്പിക്സിന് സ്വാഗതം. ഇനി 16 ദിവസം കണ്ണും കാതും ‘വെളിച്ചത്തിന്റെ നഗരത്തിലേക്ക്’ തുറന്നുവയ്ക്കാം. പാരിസ് ഇനി കളിയുടെ മാത്രമല്ല വിശ്വസാഹോദര്യത്തിന്റെയും കളിത്തട്ടായി മാറും. സമത്വവും സ്വാതന്ത്ര്യവും വാഴ്ത്തിപ്പാടിയ ജനത കൂടുതൽ വേഗത്തിലും ദൂരത്തിലും ഉയരത്തിലും ചുവടുവയ്ക്കാൻ ആഹ്വാനം ചെയ്യും. ലോകത്തിലെ ചെറുതും വലുതുമായ രാജ്യങ്ങളുടെ കൊടിക്കീഴിൽ അണിനിരന്ന പതിനൊന്നായിരത്തോളം അത്ലീറ്റുകൾക്ക് അതൊരു വിജയമന്ത്രമാകും. 35 വേദികളിലായി 32 കായിക ഇനങ്ങളിൽ 329 സ്വർണമെഡലുകൾക്കായി പോരാട്ടം മുറുകും. പാരിസ് അങ്ങനെ ഒരിക്കൽക്കൂടി പോരാട്ടഭൂമിയായി മാറും. കനത്ത സുരക്ഷാവലയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഫ്രാൻസിൽ റെയിൽ ഗതാഗതം തടസ്സപ്പെടുത്താൻ ശ്രമം നടന്നതിനാൽ സുരക്ഷ കൂട്ടി. ഇന്ത്യൻ സമയം രാത്രി 11ന് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകൾ നാല് മണിക്കൂറോളം നീണ്ടു. സെൻ നദിയിലൂടെയുള്ള അത്ലീറ്റുകളുടെ മാർച്ച്പാസ്റ്റായിരുന്നു മുഖ്യ ആകർഷണം. ഏകദേശം 7000 അത്ലീറ്റുകൾ 94 ബോട്ടുകളിൽ ആറ് കിലോമീറ്റർ നദിയിലൂടെ സഞ്ചരിച്ചു. ചരിത്രത്തിലാദ്യമായാണ് ഉദ്ഘാടനച്ചടങ്ങുകൾ സ്റ്റേഡിയത്തിന് പുറത്തുനടന്നത്. ഇന്ത്യക്കായി ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും പതാകയേന്തി. 117 അത്ലീറ്റുകളാണ് അണിനിരന്നത്. ഓസ്റ്റർ ലിറ്റ്സ് പാലത്തിനടുത്തുനിന്ന് തുടങ്ങിയ ‘ബോട്ട്മാർച്ച്’ ഈഫൽ ഗോപുരത്തിന് അഭിമുഖമായുള്ള തുറന്നവേദിയായ ദ്രൊക്കാഡെറൊ ഉദ്യാനത്തിൽ അവസാനിച്ചു. തുടർന്ന് ഫ്രഞ്ച് കലയും സംസ്കാരവും പ്രതിഫലിപ്പിച്ച ദൃശ്യമേള. പോപ് ഗായകരായ സെലിൻ ഡിയോണും ലേഡി ഗാഗയും ആരാധകരെ ത്രസിപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ 33–-ാം ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ഒളിമ്പിക് ദീപം 
കൊളുത്തിയത് പെരക്കും 
ടെഡ്ഡിയും നാലുമണിക്കൂർ നീണ്ട ഉദ്ഘാടന ചടങ്ങിനൊടുവിൽ ഫ്രാൻസിന്റെ ഒളിമ്പിക് ജേതാക്കളായ മേരി ജോസ് പെരക്കും ടെഡ്ഡി റൈനറും ചേർന്ന് ദീപം കൊളുത്തി. അമ്പത്താറുകാരിയായ പെരക് 1992 ബാഴ്സലോണ ഒളിമ്പിക്സിൽ 400 മീറ്ററിൽ സ്വർണം നേടിയിട്ടുണ്ട്. 1996ൽ അത്ലാന്റയിൽ 200, 400 മീറ്റർ ജയിച്ച് ഡബിൾ തികച്ചു. 35കാരനായ ടെഡ്ഡിയ്ക്ക് മൂന്ന് ഒളിമ്പിക് സ്വർണ്ണവും 11 ലോകചാമ്പ്യൻഷിപ്പുമുണ്ട്. ഇവർ കൊളുത്തിയ ബലൂൺ വാനിലേക്ക് പറന്നുയർന്നു. സെൻ നദിയിലൂടെയുള്ള ബോട്ട് പര്യടനത്തിന് ശേഷം അത്ലീറ്റുകൾ ഈഫൽ ഗോപുരത്തിന് അരികിലുള്ള ദ്രൊക്കാർഡെറോ ഉദ്യാനത്തിൽ സംഗമിച്ചശേഷമായിരുന്നു ദീപം തെളിഞ്ഞത്. യന്ത്രക്കുതിപ്പുറത്ത് ഒളിമ്പിക്സ് പതാകയും വേദിയിലെത്തിച്ചു. സംഘാടകസമിതി തലവൻ ടോണി എസ്റ്റാൻബുട്ട് പാരിസിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. രാജ്യാന്തര ഒളിമ്പിക് സമിതി പ്രസിഡന്റ് തോമസ് ബാക്ക് സംസാരിച്ചു. ഒളിമ്പിക് സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഉദ്ഘാടനം ചെയ്തു. അത്ലീറ്റുകൾ ഒളിമ്പിക് പ്രതിജ്ഞയെടുത്തു. തുടർന്ന് വേദിയിലെത്തിയ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ ദീപശിഖ സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാലിന് കൈമാറി. ദീപശിഖയുമായി സെൻ നദിയിൽ ബോട്ട്യാത്ര നടത്തിയ നദാലിനെ അമേരിക്കയുടെ ടെന്നീസ് വിസ്മയം സെറീന വില്യംസ്, അമേരിക്കൻ സ്പ്രിന്റ് ഇതിഹാസം കാൾ ലൂയിസ്, റുമാനിയൻ ജിംനാസ്റ്റിക് താരം നാദിയ കൊമനേച്ചി എന്നിവർ അനുഗമിച്ചു. ദീപശിഖ നദാലിൽ നിന്ന് ഫ്രഞ്ച് ടെന്നീസ് താരം അമേലി മൗറെസ് മോയുടെ കൈകളിലേക്കും തുടർന്ന് ഫ്രഞ്ച് അമേരിക്കൻ ബാസ്കറ്റ്ബോൾ മുൻതാരം ടോണി പാർക്കർ, പാരലമ്പിക് താരങ്ങൾ, ഒളിമ്പിക് മെഡൽ ജേതാക്കൾ എന്നിവരിലൂടെയാണ് പെരക്കിന്റെയും ടെഡ്ഡിയുടെയും കൈയിൽ ദീപമെത്തിയത്. മലയാളി താരങ്ങൾക്കും കോച്ചിനും 
അഞ്ച് ലക്ഷം വീതം പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലെ അഞ്ച് മലയാളി താരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് പി രാധാകൃഷ്ണൻ നായർക്കും സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നൽകും. വെെ മുഹമ്മദ് അനസ്, വി മുഹമ്മദ് അജ്മൽ (റിലേ), അബ്ദുള്ള അബൂബക്കർ (ട്രിപ്പിൾ ജമ്പ്), പി ആർ ശ്രീജേഷ് (ഹോക്കി), എച്ച് എസ് പ്രണോയ് (ബാഡ്മിന്റൻ ) എന്നിവർക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. ഒളിമ്പിക്സിനുള്ള ഒരുക്കങ്ങൾക്കാണ് തുക. ഇന്ത്യൻ ടീമിന് മന്ത്രി വിജയാശംസകൾ നേർന്നു. ... ദേശാഭിമാനി 18 hr
പിങ്ക്‌ബുക്ക്‌ പുറത്തുവിട്ടില്ല: കേരളത്തിനുള്ള റെയിൽ പദ്ധതികളിൽ വ്യക്തതയില്ല CC BY  — തിരുവനന്തപുരം കേരളത്തിന് മുൻകാലങ്ങളേക്കാൾ കൂടുതൽ തുക റെയിൽ വികസനത്തിന് അനുവദിച്ചതായി കേന്ദ്രമന്ത്രി പറയുമ്പോഴും മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ പലതും രേഖകളിൽ ഒതുങ്ങി. പല പദ്ധതികൾക്കും റെയിൽവേ ബോർഡ് അംഗീകാരം നൽകിയില്ല. സ്വാഭാവികമായും പ്രഖ്യാപിച്ച ഫണ്ട് ലഭിച്ചുമില്ല. പുതിയ ബജറ്റിലെ റെയിൽവേ പദ്ധതികളുടെ പിങ്ക്ബുക്കിന്റെ മുഴുവൻ ഭാഗവും പുറത്തുവിട്ടിട്ടില്ലാത്തതിനാൽ കേരളത്തിനുള്ള പദ്ധതികളായി പ്രചരിക്കുന്നവയിൽ ഏതൊക്കെ യഥാർഥത്തിലുണ്ട് എന്നതിൽ ഉദ്യോഗസ്ഥർക്കു പോലും വ്യക്തതയില്ല. കേരളത്തിന് 3011 കോടി അനുവദിച്ചതായാണ് റെയിൽമന്ത്രിയുടെ പ്രഖ്യാപനം. 2023–- 24ൽ 2033 കോടി, 2024–-25 ലെ ഇടക്കാല ബജറ്റിൽ 2744 കോടി എന്നിങ്ങനെ അനുവദിച്ചിരുന്നു. എന്നാൽ ഇവയിൽ പലതിനും റെയിൽവേ ബോർഡിന്റെ അനുമതി ലഭ്യമായില്ല. അതിനാൽ നടപ്പായുമില്ല. പഴയ പദ്ധതികളുടെ ആവർത്തനമായിരുന്നു ഇടക്കാല ബജറ്റിലും. ദക്ഷിണ റെയിൽവേയിൽ കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും ഏറ്റവും കുറവു വിഹിതം ലഭിച്ച മൂന്നാമത്തെ സംസ്ഥാനമായി. ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന വിഹിതം: 19,484 കോടി. ബിജെപി മുന്നണിയുള്ള മഹാരാഷ്ട്രയാണ് രണ്ടാമത്–- 15,940 കോടി. കേരളത്തിനു താഴെ ഹിമാചൽപ്രദേശും ഡൽഹിയുമാണുള്ളത്. കർണാടക–- 7559, തമിഴ്നാട്–- -6362, തെലങ്കാന–-- 5336, ആന്ധ്രപ്രദേശ്–- -9151 കോടി എന്നിങ്ങനെയാണ് ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കുള്ള വിഹിതം. ... ദേശാഭിമാനി 20 hr
ബജറ്റ്‌ അക്ഷരശ്ലോകമല്ലെന്ന്‌ കെ സുരേന്ദ്രൻ CC BY  — കോഴിക്കോട്> എല്ലാ സംസ്ഥാനത്തിന്റെയും പേര് എടുത്തുപറയാൻ കേന്ദ്ര ബജറ്റ് അവതരണം അക്ഷരശ്ലോകമോ അന്താക്ഷരിയോ ആണോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരിഹാസം. കേരളത്തിന്റെ പേര് പരാമർശിക്കാത്തതാണോ ബജറ്റിൽ അവഗണിക്കപ്പെട്ടു എന്നുപറയാനുള്ള കാരണം. എൽഡിഎഫും യുഡിഎഫും വ്യാജപ്രചാരണം നടത്തുകയാണ്. കേന്ദ്രം അവഗണിക്കുന്നുവെന്ന ഭരണകക്ഷി വാദത്തിന് വളംവച്ചു കൊടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കമ്പനിയും. എയിംസ് കോഴിക്കോട്ടുതന്നെ വേണമെന്ന് പറയാനാകില്ല. കെ മുരളീധരന് സമനിലതെറ്റി. ബിജെപി അംഗത്വമെടുക്കാതെ അദ്ദേഹം ഇനി നിയമസഭ കയറില്ല–- സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ... ദേശാഭിമാനി 21 hr
അങ്കോള അപകടം; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ CC BY  — ബംഗളൂരൂ> അങ്കോളയ്ക്ക് സമീപം ഷിരൂരില് മണ്ണിടിഞ്ഞ് മലയാളിയായ അര്ജുന് അപകടത്തില്പ്പെട്ട സംഭവത്തില് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്.മലയാളിയായ അര്ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് കേരള സര്ക്കാര് ഷിരൂര് ജില്ലാ ഭരണകൂടുമായി നിരന്തരം സമ്പര്ക്കത്തിലാണ്. ഇന്ത്യന് നാവികസേനയില് നിന്ന് വിദഗ്ധരായ മുങ്ങല് വിദഗ്ധരുടെ അധിക ടീമുകളും അത്യാധുനിക ഉപകരണങ്ങളും ആവശ്യപ്പെടുന്നത് രക്ഷാപ്രവര്ത്തനത്തെ വലിയ രീതിയില് സഹായിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില് കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു ... ദേശാഭിമാനി 21 hr
ബജറ്റ്‌ അക്ഷരശ്ലോകമല്ലെന്ന്‌ കെ സുരേന്ദ്രൻ CC BY  — കോഴിക്കോട്> എല്ലാ സംസ്ഥാനത്തിന്റെയും പേര് എടുത്തുപറയാൻ കേന്ദ്ര ബജറ്റ് അവതരണം അക്ഷരശ്ലോകമോ അന്താക്ഷരിയോ ആണോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരിഹാസം. കേരളത്തിന്റെ പേര് പരാമർശിക്കാത്തതാണോ ബജറ്റിൽ അവഗണിക്കപ്പെട്ടു എന്നുപറയാനുള്ള കാരണം. എൽഡിഎഫും യുഡിഎഫും വ്യാജപ്രചാരണം നടത്തുകയാണ്. കേന്ദ്രം അവഗണിക്കുന്നുവെന്ന ഭരണകക്ഷി വാദത്തിന് വളംവച്ചു കൊടുക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കമ്പനിയും. എയിംസ് കോഴിക്കോട്ടുതന്നെ വേണമെന്ന് പറയാനാകില്ല. കെ മുരളീധരന് സമനിലതെറ്റി. ബിജെപി അംഗത്വമെടുക്കാതെ അദ്ദേഹം ഇനി നിയമസഭ കയറില്ല–- സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ... ദേശാഭിമാനി 22 hr
നിപാ: ക്വാറന്റയിൻ ലംഘനം: നഴ്സിനെതിരെ കേസ് CC BY  — മലപ്പുറം> നിപാ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പൊലീസാണ് കേസെടുത്തത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചു. ... ദേശാഭിമാനി 23 hr
ജഡ്‌ജിമാർ പ്രാദേശിക ഭാഷയിൽ നിപുണരാകണം: സുപ്രീംകോടതി CC BY  — ന്യൂഡൽഹി ജഡ്ജിമാർ നിയമിക്കപ്പെടുന്ന സ്ഥലത്തെ പ്രാദേശികഭാഷകളിൽ നിപുണരായിരിക്കണമെന്ന് സുപ്രീംകോടതി. രേഖകൾ പരിശോധിക്കാനും സാക്ഷികളുമായി ആശയവിനിമയം നടത്താനും ജഡ്ജിമാർ പ്രാദേശികഭാഷകളിൽ പഠിക്കുന്നതാണ് ഉചിതമെന്ന് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു. ജുഡീഷ്യൽ ഉദ്യോഗസ്ഥർ പ്രാദേശിക ഭാഷകളിൽ നിപുണരായിരിക്കണമെന്ന പഞ്ചാബ്, കർണാടകം, മഹാരാഷ്ട്ര, ഒഡീഷ പബ്ലിക്ക് സർവീസ് കമീഷനുകളുടെ നിർദേശത്തിന് എതിരായ പൊതുതാൽപര്യഹർജി തള്ളിയാണ് നിരീക്ഷണം. ... ദേശാഭിമാനി 23 hr
ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുകൂലമായി ജനറല്‍ ക്ലോസസ് നിയമം ഭേദഗതി ചെയ്യണം: ജോണ്‍ ബ്രിട്ടാസ്... CC BY  — ന്യൂഡല്ഹി> ജനറല് ക്ലോസസ് (ഭേദഗതി) ബില്, യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) ബില് എന്നീ രണ്ട് സ്വകാര്യ ബില്ലുകള് രാജ്യസഭയില് അവതരിപ്പിച്ച് ഡോ. ജോണ് ബ്രിട്ടാസ് എംപി. ഗവര്ണര്മാര് ചാന്സലര് പദവി ഉള്പ്പെടെയുള്ള ഭരണഘടനാ ബാഹ്യപദവികള് വഹിക്കുന്നതിനെതിരെ മറ്റൊരു സ്വകാര്യ ബില്ലുകൂടി സമര്പ്പിച്ചിരുന്നെങ്കിലും ഭരണപക്ഷത്തിന്റെ രൂക്ഷമായ എതിര്പ്പിനെ തുടര്ന്ന് വോട്ടെടുപ്പ് നടത്തി പ്രസ്തുത ബില്ലിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ട്രാന്സ് ജെന്ഡര് വ്യക്തികള്ക്ക് അനുകൂലമായി ജനറല് ക്ലോസസ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജനറല് ക്ലോസസ് (ഭേദഗതി) ബില്ലും യുജിസി ചട്ടങ്ങള്ക്കും വ്യവസ്ഥകള്ക്കും മുകളില് സംസ്ഥാന നിയമസഭകള് പാസാക്കുന്ന നിയമങ്ങള്ക്ക് മുന്ഗണന നല്കണം എന്ന് നിര്ദ്ദേശിക്കുന്ന യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) ബില്ലുമാണ് ഡോ. ജോണ് ബ്രിട്ടാസ് എംപിക്ക് ഇന്ന് രാജ്യസഭയില് അവതരിപ്പിക്കാന് കഴിഞ്ഞത്. യുജിസി ചട്ടങ്ങള്ക്കും വ്യവസ്ഥകള്ക്കും മുകളില് സംസ്ഥാന നിയമസഭകള് പാസാക്കുന്ന നിയമങ്ങള്ക്ക് മുന്ഗണന നല്കുന്നതിനാണ് യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) ബില്. ഏതെങ്കിലും സംസ്ഥാന നിയമ സഭ അംഗീകരിച്ച ഒരു നിയമത്തിന് യുജിസിയുടെ ഏതെങ്കിലും ചട്ടമോ വ്യവസ്ഥയോ എതിരായാല് ആ സംസ്ഥാനത്ത് അവിടുത്തെ നിയമസഭയുടെ നിയമം നിലനില്ക്കുമെന്നും യുജിസിയുടെ പ്രസ്തുത ചട്ടവും വ്യവസ്ഥയും അസാധുവാകുമെന്നും ഭേദഗതി വ്യക്തമാക്കുന്നു. ഇതിനുള്ള വ്യവസ്ഥ യുജിസി നിയമത്തില് ഉള്പ്പെടുത്തണമെന്ന് ഈ ഭേദഗതി നിര്ദ്ദേശിക്കുന്നു.വിദ്യാഭ്യാസമേഖലയില് സഹകരണ ഫെഡറലിസം ഉറപ്പുവരുത്തുന്നതിനാണ് ഈ ഭേദഗതി എന്ന് ജോണ് ബ്രിട്ടാസ് എംപി പറഞ്ഞു. ഭരണഘടനാ ശില്പികള് വിദ്യാഭ്യാസത്തെ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില് സംസ്ഥാന വിഷയമായി നിലനിര്ത്തി സംസ്ഥാനങ്ങളുെട അവകാശങ്ങള് സംരക്ഷിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. എന്നാല് അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ ഇത് കണ്കറന്റ് ലിസ്റ്റിലേയ്ക്കു മാറ്റി. ഇതുമൂലം സംസ്ഥാനങ്ങള്ക്ക് അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും സര്വ്വകലാശാലകളുടേയും മേല്നോട്ടം വഹിക്കാനുള്ള അധികാരം ഗണ്യമായ തോതില് നഷ്ടമായി. ഇപ്പോള്, വിദ്യാഭ്യാസസ്ഥാപനങ്ങള്ക്കുമേല് കേന്ദ്ര സര്ക്കാര് പിടിമുറുക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ഇതോടനുബന്ധിച്ച് ഉടലെടുത്ത കേസുകളിലെ കോടതി വിധികളും ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമാണെന്ന് ബില്ലില് സൂചിപ്പിക്കുന്നു. അതിനാല് ഭരണഘടനാനിര്മ്മാതാക്കള് വിഭാവനം ചെയ്ത ലക്ഷ്യങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറലിസത്തിന്റെ മൂല്യങ്ങളും ഉയര്ത്തിപ്പിടിക്കാന് ഇത്തരമൊരു ഭേദഗതി അനിവാര്യമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്ഡ്സ് കമ്മീഷന് (ഭേദഗതി) എന്ന സ്വകാര്യ ബില് അവതരിപ്പിച്ച് കൊണ്ട് ഡോ. ജോണ് ബ്രിട്ടാസ് എം. പി. ചൂണ്ടിക്കാട്ടി. രാജ്യത്ത് പാസാക്കുന്ന ഏത് നിയമങ്ങളും വ്യാഖ്യാനിക്കുന്നതിനുള്ള മൂലഗ്രന്ഥമായി കണക്കാകുന്നത് 1897ല് പാസാക്കിയ ജനറല് ക്ലോസസ് നിയമം ആണ്. മറ്റു നിയമങ്ങളില് ഉപയോഗിക്കുന്ന വാക്കുകളുടെ അര്ത്ഥവും സംജ്ഞയും ജനറല് ക്ലോസസ് നിയമത്തില് അനുശാസിക്കുന്ന രീതിയിലാണ് കണക്കിലെടുക്കേണ്ടത് എന്നതിനാല് തന്നെ ഇതിനെ നിയമങ്ങളുടെ നിയമം എന്നും പറയുന്നു. എന്നാല് ഈ നിയമത്തില് ട്രാന്സ്ജെന്ഡര് എന്ന വാക്കിന്റെ വ്യാഖ്യാനം നല്കിയിട്ടില്ലെന്നതിനാല് പ്രസ്തുത വാക്ക് കൂടി ജനറല് ക്ലോസസ് നിയമത്തില് ഉള്പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല നിയമങ്ങളിലും ചട്ടങ്ങളിലും പുല്ലിംഗം ഉപയോഗിച്ചാല് അത് സ്ത്രീലിംഗത്തെയും സ്ത്രീലിംഗം ഉപയോഗിച്ചാല് അത് പുല്ലിംഗത്തെയും കൂടി ഉള്ക്കൊള്ളുന്നതാണെന്ന് മാത്രമേ നിലവില് ജനറല് ക്ലോസസ് നിയമത്തില് അനുശ്ശാസിച്ചിട്ടുള്ളൂ എന്നതിനാല് ഇതില് ട്രാന്സ്ജെന്ഡറും ഉള്ക്കൊള്ളും എന്നുകൂടി ഭേദഗതി ചെയ്യണം. എന്നിങ്ങനെ ട്രാന്സ് ജെന്ഡര് വ്യക്തികള്ക്കു കൂടി നിയമങ്ങളുടെ പരിരക്ഷയും ആനുകൂല്യവും ഉറപ്പു വരുത്താന് സഹായിക്കുന്നതിന് ഉതകുന്ന ഭേദഗതികളാണ് ജോണ് ബ്രിട്ടാസ് എംപി തന്റെ ജനറല് ക്ലോസസ് നിയമം (ഭേദഗതി) ബില് എന്ന സ്വകാര്യ ബില് രാജ്യസഭയില് അവതരിപ്പിച്ചതിലൂടെ ആവശ്യപ്പെട്ടത്. ... ദേശാഭിമാനി 1 d
കണക്കെടുപ്പിൽ കാണാതായ കേരളത്തിലെ ആനകൾ CC BY-SA  —  കേരളത്തിലെ കാട്ടാനകളുടെ എണ്ണം മുൻ വർഷത്തെ അപേ‌ക്ഷിച്ച് 7 ശതമാനത്തോളം കുറഞ്ഞതായി കേരള വനംവകുപ്പിന്റെ പഠന റിപ്പോർട്ട്. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനങ്ങൾ കേന്ദ്രീകരിച്ച് നടന്ന ഈ കണക്കെടുപ്പ് മഴക്കാലത്ത് നടത്തിയതിനാൽ ആധികാരികതയെക്കുറിച്ച് സംശയമുയരുന്നു. The post കണക്കെടുപ്പിൽ കാണാതായ കേരളത്തിലെ ആനകൾ appeared first on Keraleeyam Web Magazine. ... കേരളീയം 1 d
കെപിസിസി യോഗത്തിലെ വിമര്‍ശനം വാര്‍ത്തയാക്കേണ്ട കാര്യമെന്ത്: സതീശന്‍ CC BY  —  തിരുവനന്തപുരം> കെപിസിസി യോഗത്തിലെ വിമര്ശനം വാര്ത്തയാക്കേണ്ട കാര്യമെന്തെന്ന് വിഡി സതീശന്. യോഗത്തില് ക്ഷണിക്കാത്തതില് തനിക്കൊരു പരാതിയുമില്ല. യോഗത്തില് പറഞ്ഞതും പറയാത്തതും പുറത്തുപറഞ്ഞതാരെന്നും നേതൃത്വം അന്വേഷിക്കണം. വിമര്ശിക്കുന്നതില് തെറ്റില്ല. താനും വിമര്ശനത്തിന് അതീതമനല്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില് തിരുത്തുമെന്നും വിഡി സതീശന് പറഞ്ഞു. ... ദേശാഭിമാനി 1 d
പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി ശിവൻകുട്ടി CC BY  — എറണാകുളം > പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഫയൽ അദാലത്തിന് തുടക്കം കുറിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം. മന്ത്രി പി രാജീവും അദാലത്തിൽ പങ്കെടുത്തു. തൃശൂർ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ കഴിഞ്ഞ 2012 മുതൽ നിയമന അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്കൂൾ ടീച്ചർമാരുടെ നിയമനം അംഗീകരിച്ചുള്ള സർക്കാർ ഉത്തരവ് പി രാജീവിൻ്റെ സാന്നിധ്യത്തിൽ വി ശിവൻ കുട്ടി സ്ഥാപനത്തിൻ്റെ കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരുമ്പന് കൈമാറി. സർക്കാർ ഏറ്റെടുത്ത എയ്ഡഡ് സ്കൂളുകളുടെ ഏറ്റെടുക്കൽ ഉത്തരവും വർഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ കൈമാറി. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഓഫീസുകളെ മൂന്ന് മേഖലകളായി തിരിച്ചാണ് അദാലത്ത് നടത്തുന്നത്. ആ​ഗസ്ത് 5, ആ​ഗസ്ത് 17 എന്നീ തീയതികളിൽ യഥാക്രമം കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും അദാലത്തുകൾ നടക്കും. ഇന്നത്തെ ഫയൽ അദാലത്തിൽ ആകെ ലഭിച്ച അപേക്ഷകളുടെ എണ്ണം 1,381 ആണ്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1,225 വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇരുപത്തി രണ്ടും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറ്റി മുപ്പത്തിനാലും അപേക്ഷകളാണുള്ളത്. ഇതുവരെ അദാലത്ത് ദിവസത്തിൽ തീർപ്പാക്കിയത് 346അപേക്ഷകൾ ആണ്. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 337ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 9ഉം ഫയലുകൾ ആണ് തീർപ്പാക്കിയത്. അദാലത്തിനും മുൻപ് തീർപ്പാക്കിയ ഫയലുകൾ 427. ആകെ തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 773. ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 734ഉം വിഎച്ച്എസ്ഇ വിഭാഗത്തിൽ 15ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 24ഉം ഫയലുകൾ ഉൾപ്പെടുന്നു. ... ദേശാഭിമാനി 1 d
ഇതിലുമേറെ ലളിതമായ് എങ്ങനെ കിളികളാവിഷ്കരിക്കുന്നു ജീവനെ CC BY  — അമ്മക്കിളിയിൽ നിന്ന് കുഞ്ഞു കിളിയിലേക്ക് ഒരു കൊക്കുരുമ്മലിന്റെ ദൂരം മാത്രം. അന്നത്തിന്റേയും ഒപ്പം സ്നേഹത്തിന്റേയും ഊഷ്മളമായ കൈമാറ്റം. പ്രപഞ്ചത്തിൽ പകരം വയ്ക്കാനില്ലാത്ത അമ്മക്കരുതലിന്റെ കാഴ്ച കാണാം. മഴ തോരാൻ കാത്തിരിക്കുകയാണ് അമ്മക്കിളി. ചിറകിനുള്ളിൽ ചൂടുപറ്റിയിരിക്കുന്ന കുരുന്നുകൾക്ക് തീറ്റ വേണം. മാനം തെളിഞ്ഞുകിട്ടിയപ്പോൾ ഒറ്റപ്പറക്കൽ... ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. ഇന്നത്തെ കാര്യം കുശാൽ. കൊക്കിനുള്ളിൽ തീറ്റയൊതുക്കി, ഇനി കൂട്ടിലേക്ക് അമ്മയുടെ വരവും കാത്തിരിക്കുകയാണ് കുഞ്ഞിക്കിളികൾ ദൂരെ കണ്ടപ്പോൾ തന്നെ കൂടിനുള്ളിൽ സന്തോഷത്തിരയിളക്കം എനിക്കാദ്യമെന്നാകാം കരച്ചിൽ! അമ്മയുടെ കൊക്കിലൂറിയ സ്നേഹം കുഞ്ഞി ചുണ്ടുകളിലേക്ക്... ലോകത്തിലെ ഏറ്റവും ചെറിയ പക്ഷികുടുംബത്തിൽപ്പെട്ടതാണ് കൊക്കൻ തേൻകിളി. ചിത്രങ്ങൾ പകർത്തിയത് ദേശാഭിമാനി ഫോട്ടോ​ഗ്രാഫർ ജ​ഗത് ലാൽ. ... ദേശാഭിമാനി 1 d